പ്രമേഹ ദിനാചരണം

ആലങ്ങാട്: പഞ്ചായത്തി​െൻറയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ പ്രമേഹ ദിനാചരണവും വനിതകളുടെ ആരോഗ്യ സുരക്ഷ പദ്ധതി ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ് ഉദ്‌ഘാടനം ചെയ്തു. പാനായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ഉണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ ഹമീദ് ഷാ, ജയശ്രീ ഗോപീകൃഷ്ണൻ, സാജിത ഹബീബ്, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ജബ്ബാർ, കെ.കെ. സുരേഷ്‌, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. പി. രേണുക പദ്ധതി വിശദീകരണവും വരാപ്പുഴ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ തോമസ് ജോസഫ് ബോധവത്കരണ ക്ലാസും നടത്തി. വർഗീസ് കോളരിക്കൽ സ്വാഗതവും മുരളീധരൻ നന്ദിയും പറഞ്ഞു. തുടർന്ന് ജീവിതശൈലീ രോഗനിർണയ ക്യാമ്പ് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.