'റോസസ് 2017'

' കൊച്ചി: അഞ്ചാമത് റോട്ടറി ഒളിമ്പിക്‌സ് 'റോസസ് 2017' 18ന് ആലുവ യു.സി കോളജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 7.30ന് ആരംഭിക്കുന്ന പരിപാടി ചലച്ചിത്രതാരം രാജീവ് ഗോവിന്ദപിള്ള ഉദ്ഘാടനം ചെയ്യും. സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന കായികമേളയില്‍ വിവിധ ജില്ലയില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരത്തില്‍പരം കുട്ടികള്‍ പങ്കെടുക്കും. എട്ട് വിഭാഗങ്ങളായാണ് മത്സരം. വൈകീട്ട് 5ന് നടക്കുന്ന സമാപനസമ്മേളനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിനോദ് കെ. കുട്ടി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബിബു പുന്നൂരാന്‍, സ്‌പോര്‍ട്‌സ് കോ-ഓഡിനേറ്റര്‍ രാജാസ് തോമസ്, വൈസ് പ്രസിഡന്റ് അജിത്കുമാര്‍ ഗോപിനാഥ്, അരുണ്‍ ജേക്കബ്, എം.കെ. രഞ്ജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.