എ.ടി.എം കാർഡ്​ മോഷ്​ടിച്ച്​ പണം തട്ടിയെടുത്തയാൾ അറസ്​റ്റിൽ

കൊച്ചി: ഹോട്ടലിൽ താമസിച്ച ബാങ്ക് ഒാഫ് ബറോഡ മാനേജറുടെ എ.ടി.എം കാർഡ് മോഷ്ടിച്ച് പണം തട്ടിയെടുത്ത ഒറീസ സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ സക്കീർ ഹുസൈനെ (19) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് കോൺഫറൻസിനായി വന്ന് വുഡ്സ് മാനർ ഹോട്ടലിൽ താമസിച്ച തൃശൂർ സ്വദേശിയായ മാനേജർ പുറത്തുപോയ സമയത്താണ് മുറി വൃത്തിയാക്കാനെത്തിയ ഹുസൈൻ എ.ടി.എം കാർഡ് മോഷ്ടിച്ച് 50,000 രൂപ അക്കൗണ്ടിൽനിന്ന് പലതവണയായി പിൻവലിച്ചത്. എ.ടി.എം കാർഡി​െൻറ കവറിൽ രേഖപ്പെടുത്തിയിരുന്ന പിൻ നമ്പർ മനസ്സിലാക്കിയാണ് പണം പിൻവലിച്ചത്. മൊബൈലിൽ സന്ദേശം എത്തിയതിനെ തുടർന്ന് മാനേജർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം അസി. കമീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം സെൻട്രൽ സി.െഎ എ. അനന്തലാൽ, എസ്.െഎ ജോസഫ് സാജൻ, അസി. എസ്.െഎ ജേക്കബ് മാണി, സീനിയർ സി.പി.ഒമാരായ ജോസ്, ദിനേശ്, സി.പി.ഒമാരായ അനീഷ്, ഇഗ്നേഷ്യസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.