മൂവാറ്റുപുഴ: കോ-ഓപറേറ്റിവ് പബ്ലിക് സ്കൂൾ, നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രീ സ്കൂൾ കുട്ടികളുടെ മത്സരങ്ങൾ 'ഗ്ലിറ്ററിങ് സ്റ്റാർ' ശനിയാഴ്ച നടക്കുമെന്ന് പ്രസിഡൻറ് മേരി ജോർജ് തോട്ടം വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് കോ-ഓപറേറ്റിവ് സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ മൂവാറ്റുപുഴ നഗരസഭയിെലയും സമീപ പഞ്ചായത്തുകളിലെയും പ്രീ സ്കൂളുകളിൽനിന്നുള്ള 500 കുട്ടികൾ പങ്കെടുക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ മുഖ്യാതിഥിയായിരിക്കും. മൂവാറ്റുപുഴ സി.ഡി.പി.ഒ സൗമ്യ എം. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. റോട്ടറി ക്ലബ് നടപ്പാക്കുന ചികിത്സ സഹായം, അപകട ഇൻഷുറൻസ്, ഗ്രീൻ പ്രോട്ടോകോൾ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. മൂവാറ്റുപുഴയിലെ ആദ്യ ഹരിത പ്രോട്ടോകോൾ നടപ്പാക്കുന്ന വിദ്യാലയമായി മാറ്റുന്ന പ്രവർത്തനങ്ങൾ പൂർത്തിയായതായി അറിയിച്ചു. ശുചിത്വ മിഷെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.ജി. ബിജു, ശിവദാസൻ നമ്പൂതിരി, പ്രിൻസിപ്പൽ ഇൻ-ചാർജ് മിനി എം. മത്തായി, പി.ടി.എ പ്രസിഡൻറ് പി.ഡി. വിപിൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.