ഫുട്‌ബാള്‍ ക്ലബ് ഓഫിസ് ഉദ്ഘാടനവും അനുമോദനവും

മൂവാറ്റുപുഴ: ഫുട്‌ബാള്‍ ക്ലബ് ഓഫിസ് ഉദ്ഘാടനവും അനുമോദന സമ്മേളനവും ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കും. മുനിസിപ്പല്‍ സ്റ്റേഡിയം റോഡില്‍ ഉമൈമ ബില്‍ഡിങ്ങില്‍ ആരംഭിക്കുന്ന ഓഫിസി​െൻറ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. ക്ലബ് പ്രസിഡൻറ് ജെബി മാത്യു അധ്യക്ഷത വഹിക്കും. അനുമോദന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍വാഹക സമിതിയംഗം പി.എ. സലീംകുട്ടി മുഖ്യാതിഥിയാകും. ക്ലബ് രക്ഷാധികാരി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. റിലയന്‍സ് ഇന്ത്യ യൂത്ത് കപ്പില്‍ റണ്ണര്‍അപ്പായ മൂവാറ്റുപുഴ നിര്‍മല കോളജ് താരങ്ങളെയും കോളജ് കായികാധ്യാപകരായ ജെ. സന്തോഷ്, അന്‍വര്‍ സാദത്ത്, എബിന്‍ വില്‍സണ്‍, എ.എന്‍. രാജന്‍ ബാബു, ഫുട്‌ബാള്‍ കോച്ചുമാരായ ബിനു സ്‌കറിയ, രാജു ജോണ്‍, ജോര്‍ജ് ജോസ്, മുഹമ്മദ് ഹാരിസ്, അമല്‍ ഗോപാലന്‍, ഫുട്‌ബാള്‍ താരം അഡിന്‍ ബിജു എന്നിവരെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.