കൊച്ചി: കേന്ദ്രവിഹിതം നിലച്ചതോടെ സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് ആശങ്കയിൽ. 20.17 ലക്ഷം തൊഴിലാളികളാണ് ഇതോടെ ആശങ്കയിലാകുന്നത്. രണ്ടാം ഘട്ട തുക ലഭ്യമാകുന്നതിന് എല്ലാ വർഷവും സെപ്റ്റംബർ 30ഒാടെ സംസ്ഥാനങ്ങൾ മുൻ സാമ്പത്തിക വർഷത്തെ ഒാഡിറ്റ് ചെയ്ത റിപ്പോർട്ടുകൾ കേന്ദ്ര സർക്കാറിന് സമർപ്പിേക്കണ്ടതുണ്ട്. ഇതടക്കം നടപടി കേരളം കൃത്യമായി നിർവഹിച്ചിട്ടുണ്ടെങ്കിലും സെപ്റ്റംബർ ഏഴു മുതൽ കേന്ദ്രവിഹിതം നിലച്ചിരിക്കുകയാണ്. മസ്റ്റർ റോൾ സമർപ്പിച്ച് 15 ദിവസത്തിനകം വേതനം ലഭ്യമാക്കണമെന്നാണ് ചട്ടം. വൈകുന്ന ഒാരോ ദിവസത്തിനും തൊഴിലാളികൾക്കു് നിശ്ചിത തുക പിഴയായി നൽകണം. 2016---17 ൽ വിവിധ സംസ്ഥാനങ്ങളിലായി ഇത്തരത്തിൽ നൽകേണ്ട പിഴത്തുക 519 കോടിയാണ്. ആകെ നൽകേണ്ട 1208 േകാടി രൂപയുടെ 40 ശതമാനം വരുമിത്. സംസ്ഥാന സർക്കാറിെൻറ ഭാഗത്തുണ്ടായ താമസം മാത്രമേ ഇതിൽ കണക്കിലെടുത്തിട്ടുള്ളൂ എന്നും കേന്ദ്രത്തിെൻറ താമസം പരിഗണിക്കപ്പെട്ടിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി 13വരെ ലഭ്യമായ കണക്കനുസരിച്ച് പിഴയുടെ ആറു ശതമാനം മാത്രമാണ് കേന്ദ്രം പാസാക്കിയത്. ഇൗ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിെവച്ചിരിക്കുന്നത് 48,000 കോടി രൂപയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് കാലതാമസം ഉണ്ടായിട്ടിെല്ലന്നും ഒക്ടോബർ മൂേന്നാടെ കേന്ദ്ര സർക്കാറിന് റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്നും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഡയറക്ടർ പി. മേരിക്കുട്ടി അറിയിച്ചു. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധെപ്പട്ട് ചില പ്രയാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരം സാേങ്കതിക പ്രശ്നങ്ങൾ പരിഹരിച്ചുവരുകയാണ്. ഇരുപതിനായിരത്തോളം അക്കൗണ്ടുകളിൽ പിഴവ് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 31ന് കേന്ദ്ര ഗ്രാമീണ വികസനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 19ഒാളം സംസ്ഥാനങ്ങൾക്കു കേന്ദ്രവിഹിതം തടസ്സപ്പെട്ടിട്ടുണ്ട്. ബിനോയ് തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.