ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര നിവാസികള്‍ക്ക് പ്രത്യേക പാത അനുവദിച്ചു

ആലുവ: ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര നിവാസികള്‍ക്ക് പുളിഞ്ചോട്, എറണാകുളം ഭാഗത്തേക്ക് എളുപ്പം എത്താൻ ആലുവ മേല്‍പാലത്തിന് താഴെ പ്രത്യേക പാത അനുവദിച്ചു. ആലുവ മേല്‍പാലത്തിന് താഴെയും റോഡരികുകളിലും മെട്രോ സൗന്ദര്യവത്കരണം നടക്കുന്നുണ്ട്. മേല്‍പാലത്തിന് താഴെ രണ്ട് സർവിസ് റോഡുകളിലേക്ക് പോകാൻ രണ്ട് പാതകളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തത്. മേല്‍പാലത്തി‍​െൻറ മധ്യഭാഗത്തും, ആലുവ ബൈപ്പാസി‍​െൻറ ഭാഗത്തുമാണിത്. മേല്‍പാലത്തിന് താഴെയുള്ള ഭാഗം മെട്രോയുമായി ബന്ധപ്പെട്ട പാര്‍ക്കിങ് സൗകര്യത്തിനും, ഓട്ടോ, ഗുഡ്‌സ് ഓട്ടോ മിനിലോറി എന്നിവയുടെ പാര്‍ക്കിങ്ങിനുമായി അനുവദിച്ചതാണ്. അതിനാൽ കൂടുതൽ വഴികൾ അനുവദിച്ചിരുന്നില്ല. ഇതുമൂലം പുളിഞ്ചോട് ഭാഗത്തെത്താൻ ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര നിവാസികള്‍ക്ക് എളുപ്പം സാധിക്കുന്നില്ലെന്ന പരാതി ജനപ്രതിനിധികള്‍ മെട്രോ അധികൃതരെ അറിയിച്ചിരുന്നു. ഇതി​െൻറ ഭാഗമായി കഴിഞ്ഞ ദിവസം കെ.എം.ആര്‍.എല്‍. അധികൃതര്‍ ആലുവയിലെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. തുടർന്നാണ് ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര നിവാസികള്‍ക്ക് മേല്‍പാലത്തിന് താഴെ പുളിഞ്ചോട് ഭാഗത്ത് ഒരു വഴി കൂടി അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.