പകൽവീടിന് ശിലാ സ്ഥാപനം

ആലങ്ങാട്: പഞ്ചായത്തിലെ 11ാം വാർഡിൽ കൊടുവഴങ്ങയിൽ പകൽവീടിന് നടപടികളായി. 2017 -18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തിയാണ് നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ശിലാസ്ഥാപനം നടത്തി. വയോജനങ്ങൾക്ക് രാവിലെ മുതൽ വൈകുന്നേരം വരെ മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാൻ പദ്ധതി സഹായകരമാകും. വൈസ് പ്രസിഡൻറ് കെ.എൻ. ഉണ്ണി അധ്യക്ഷത വഹിച്ചു. വി.ബി. ജബ്ബാർ, പി.എസ്‌. ജഗദീശൻ, അജ സാബു ജോസ് ഗോപുരത്തിങ്കൽ , റൂബി ജസ്റ്റിൻ, അംബിക രമേശ്, വി.ജെ സെബാസ്റ്റ്യൻ, ഗീത തങ്കപ്പൻ, എൽസ ജേക്കബ്, ദീപ ഉണ്ണികൃഷ്ണൻ, രത്നമ്മ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.