കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഗോപി ഉദ്ഘാടനം ചെയ്തു. ജൈവകൃഷിക്ക് താൽപര്യമുള്ള കർഷകർക്ക് വിത്ത്, ഗ്രോബാഗ്, ചകിരിച്ചോറ് ജൈവവളം എന്നിവ പഞ്ചായത്ത് സൗജന്യനിരക്കിൽ നൽകും. കൃഷി ഓഫിസർ സി.എം. ഷൈല, കൃഷി അസിസ്റ്റൻറുമാരായ എൻ.എസ്. ജയൻ, പി.എൻ. ബിനീഷ്, മണി എന്നിവർ പങ്കെടുത്തു. കോതമംഗലം: താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി സംഘടിപ്പിച്ച ദേശീയ നിയമസേവന ദിനാചരണം കോതമംഗലം മജിസ്ട്രേറ്റ് സുബിത ചിറക്കൽ ഉദ്ഘാടനം ചെയ്തു. മജിസ്ട്രേറ്റ് ടി.ബി. ഫസീല അധ്യക്ഷത വഹിച്ചു. അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. ബിജുകുമാർ, അബു മൊയ്തീൻ, അനിൽ ചന്ദ്രൻ, നഗരസഭ കൗൺസിലർ കെ.കെ. ബിനു, ടി.ഐ. സുലൈമാൻ, എ. ഉഷാകുമാരി എന്നിവർ സംസാരിച്ചു. മഡ് റേസിൽ കോതമംഗലം സ്വദേശിക്ക് പുരസ്കാരം കോതമംഗലം: മഹീന്ദ്ര ക്ലബ് ഹൈദരാബാദിൽ നടത്തിയ ഫോർ വീലർ മഡ് റേസിൽ കോതമംഗലം സ്വദേശിക്ക് പുരസ്കാരം. മഹീന്ദ്ര ഗ്രേറ്റ് എസ്കേപ് മോഡിഫൈഡ് കാറ്റഗറി ഫോർവീലർ മഡ്റേസിലാണ് കോതമംഗലം സ്വദേശി അതുൽ തോമസിന് പുരസ്കാരം ലഭിച്ചത്. 35 ടീമുകൾ മത്സരിച്ചതിൽ അതുൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി. കോതമംഗലം സ്വദേശി അമൽ പൗലോസ് കോ-ഡ്രൈവറായിരുന്നു. ഒന്നാം സ്ഥാനം ഹൈദരാബാദ് സ്വദേശി നാഗജിത്തിനാണ്. പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചേഴ്സ് സ്പോർട്സ് ക്ലബിലെ അംഗമാണ് അതുൽ. ഇതിനകം നിരവധി മത്സരങ്ങളിൽ ജേതാവായ അതുൽ കോതമംഗലം എൽദോ മാർ ബസേലിയോസ് കോളജിലെ മൂന്നാം വർഷ ബി.കോം വിദ്യാർഥിയും കൗൺസിലർ കെ.വി. തോമസിെൻറ മകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.