പിറവം: ഉപജില്ല കലോത്സവത്തിന് വെള്ളിയാഴ്ച പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ തുടക്കമാവും. 15ന് സമാപിക്കും. 64 ഇനങ്ങളിലായി 3580 വിദ്യാർഥികൾ പെങ്കടുക്കുമെന്ന് നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.സി ടി.വി നിരിക്ഷണത്തിലാണ് പരിപാടികൾ. രാവിലെ 8.30ന് മാനേജർ ഫാ. ജോർജ് മാരാങ്കണ്ടം പതാക ഉയർത്തും. അനൂപ് ജേക്കബ് എം. എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുക്കും. ഐഷ മാധവൻ, ജിൽസ് പെരിയപ്പുറം, എ.ഇ.ഒ ഇ. പദ്മകുമാരി, ഹെഡ്മാസ്റ്റർ ദാനിയൽ തോമസ്, പി.പി. ബാബു, പി.സി. വർഗീസ്, ഷാജി വർഗീസ്, കെ.എൻ. സുകുമാരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.