ലോട്ടറി വിൽപനക്കാരിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം അപഹരിച്ചയാള്‍ അറസ്​റ്റില്‍

കൊച്ചി: ലോട്ടറി വിൽപനക്കാരിയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ പൃഥ്വി വീട്ടില്‍ രാജ​െൻറ മകന്‍ പ്രമോദിനെയാണ് (48) സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ​െൻറ് മേരീസ് പള്ളിക്കു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ലോട്ടറി വിൽപന നടത്തുകയായിരുന്ന സ്ത്രീയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ പണം അപഹരിച്ചെന്നാണു കേസ്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എസ്‌.ഐ. ജോസഫ് സാജ​െൻറ നേതൃത്വത്തില്‍ സി.പി.ഒമാരായ അനീഷ്, സുധീര്‍ ബാബു, ഇഗ്നേഷ്യസ് എന്നിവര്‍ ചേര്‍ന്നാണു നഗരത്തില്‍നിന്നും പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനു പട്രോളിങ് ശക്തമാക്കിയതായി അസി. കമീഷണര്‍ ലാല്‍ജി അറിയിച്ചു. ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ് കൊച്ചി: കളമശ്ശേരി ഗവ. െഎ.ടി.െഎയിൽ സി.ഒ.ഇ അഡ്വാൻസ് മൊഡ്യൂൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽഡിപ്ലോമയും അംഗീകൃത സ്ഥാപനത്തിൽനിന്ന് രണ്ടുവർഷത്തെ പരിചയവുംഅല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത.അസ്സൽരേഖകൾ സഹിതം 13ന് 11 മണിക്ക് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.