വനം കൈയേറ്റം ഒഴിപ്പിക്കാനുള്ള ഉത്തരവ്​ പുനഃപരിശോധിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി

െകാച്ചി: 1977 ജനുവരി ഒന്നിനുശേഷം സംസ്ഥാനത്തുണ്ടായ മുഴുവൻ വനം കൈയേറ്റങ്ങളും സർക്കാർ ഒഴിപ്പിക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. 2015 സെപ്റ്റംബറിലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി എന്ന ഭൂമി കൈവശക്കാരി നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണ് ഹരജിയെന്ന നിരീക്ഷണത്തോടെയായിരുന്നു ഉത്തരവ്. ഭൂസംരക്ഷണ നിയമം, കേരള വനസംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ അനധികൃത കൈയേറ്റക്കാരെ ഒരു വർഷത്തിനകം ഒഴിപ്പിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചി​െൻറ ഉത്തരവുണ്ടായിരുന്നത്. കൈയേറ്റങ്ങൾക്ക് സാധുത നൽകണമെന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാറി​െൻറ മുൻകൂർ അനുമതി തേടണം. മതികെട്ടാനിലും മൂന്നാറിലുമുൾപ്പെടെ നടക്കുന്ന അനധികൃത വനം കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹരജികൾ തീർപ്പാക്കിയായിരുന്നു ഇൗ ഉത്തരവ്. 1993ലെ സര്‍ക്കാര്‍ ഉത്തരവുകളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ക്ക് താൻ അർഹയാണെന്നും ഇതിനായി ഉത്തരവ് പുനഃപരിശോധിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. നിയമപരമായ നടപടികൾ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനകം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് സര്‍ക്കാറാണെന്നും ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ 1993ലെ ഉത്തരവുകളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ക്ക് ഹരജിക്കാരി അർഹയാകില്ലെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.