പള്ളിക്കര-പാടത്തിക്കര റോഡ് ൈകേയറ്റം ഒഴിപ്പിച്ച് സഞ്ചാരയോഗ്യമാക്കണം *മന്ത്രിക്ക് പരാതി നൽകി പള്ളിക്കര: പോഞ്ഞാശ്ശേരി--ചിത്രപ്പുഴ റോഡിൽ പള്ളിക്കര മുതൽ പാടത്തിക്കരവരെയുള്ള പ്രദേശങ്ങളിലെ ൈകയേറ്റം ഒഴിപ്പിച്ച് ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറ് പി.പി. അബൂബക്കർ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകി. റോഡിെൻറ പല ഭാഗത്തും ൈകയേറ്റം മൂലം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. പെരിങ്ങാല തോടിന് കുറുകെയുള്ള പാലത്തിന് വീതിയുമില്ല. ൈകയേറ്റത്തിനെതിരെ നേരേത്ത പരാതി നൽകിയതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് സ്ഥലം അളന്ന് തിരിച്ചിരുന്നു. എന്നാൽ, ചിലർ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതിനെ തുടർന്ന് നിർമാണം നിർത്തിവെച്ചു. ഇപ്പോൾ ജില്ല സർേവയറെ ഉപയോഗിച്ച് അളക്കണമെന്നാണ് ആവശ്യം. ബസും ടിപ്പറും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. കൂടാതെ വ്യവസായ മേഖലയായ റിഫൈനറി, ഫാക്ട്, എച്ച്.ഒ.സി, കാർബൺ കമ്പനി എന്നിവിടങ്ങളിലേക്കും വാഹനങ്ങൾ പോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.