വായു മലിനീകരണം: കേരളത്തിന്​ താൽക്കാലിക സുരക്ഷ മാത്രം

കൊച്ചി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണത്തോത് അപകടരമാംവിധം ഉയർന്നിരിക്കെ ഡൽഹിയിൽനിന്ന് കേരളത്തിനും പഠിക്കാനേറെ. കേരളത്തിലെ നഗരങ്ങൾക്ക് തൽക്കാലം വായുമലിനീകരണ ഭീഷണി ഇല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡി​െൻറ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇൗ സുരക്ഷിതത്വത്തിന് അധികം ആയുസ്സില്ലെന്ന സൂചനയും വിദഗ്ധർ നൽകുന്നു. പെരുകുന്ന വാഹനങ്ങളും നിലവാരമില്ലാത്ത റോഡുകളും വർധിച്ചുവരുന്ന നിർമാണപ്രവർത്തനങ്ങളും വ്യവസായശാലകളുമാണ് കേരളത്തി​െൻറ നഗരങ്ങളിൽ വായു മലിനമാക്കുന്നത്. ലോകാരോഗ്യ സംഘടനയും ക്ലൈമറ്റ് ആൻഡ് ക്ലീൻ എയർ കൊയലീഷനും (സി.സി.എ.സി) നടത്തിയ സംയുക്ത പഠനത്തിൽ സംസ്ഥാനത്ത് ഏറ്റവും വായുമലിനീകരണമുള്ള നഗരം കൊച്ചിയാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് നഗരങ്ങളാണ് കൊച്ചിക്ക് പിന്നിൽ. തുടർച്ചയായ വൻകിട നിർമാണപ്രവർത്തനങ്ങളും ചെറുതും വലുതുമായ വാഹനങ്ങളുടെ പെരുപ്പവുമാണ് കൊച്ചിയിലും വില്ലൻ. ഇതര രാജ്യങ്ങളിലെ മഹാനഗരങ്ങളെ അപേക്ഷിച്ച് കൊച്ചിയിൽ മലിനീകരണം കുറവാണെങ്കിലും നഗരത്തിലെ ജനസാന്ദ്രതയുമായി താരതമ്യം ചെയ്യുേമ്പാൾ ആശങ്കജനകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി മെട്രോ നിർമാണം, ഫിഫ ലോകകപ്പ് എന്നിവ നടക്കുേമ്പാൾ ചില ദിവസങ്ങളിൽ നഗരത്തി​െൻറ ചില ഭാഗങ്ങളിൽ വായുമലിനീകരണത്തോത് വളരെ ഉയർന്ന നിലയിലായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വായുമലിനീകരണത്തി​െൻറ ശരാശരി പ്രതിദിന തോത് ക്യുബിക് മീറ്ററിന് 100 മൈക്രോഗ്രാമിന് മുകളിൽ വരുേമ്പാഴാണ് അപകടകരമായി കാണുന്നത്. ഒക്ടോബർ എട്ട് മുതലുള്ള ഏതാനും ദിവസങ്ങളിൽ വ്യവസായമേഖല ഉൾപ്പെടുന്ന ഏലൂർ പ്രദേശത്ത് ഇത് 120ന് മുകളിലെത്തി. ഒക്ടോബർ പത്ത് മുതൽ 16 വരെ വൈറ്റില പ്രദേശത്ത് 83 മുതൽ 473ന് മുകളിൽ വരെയായിരുന്നു. നൈട്രസ് ഒാക്സൈഡ്, കാർബൺ മോണോക്സൈഡ്, അേമാണിയ, നൈട്രജൻ ഡയോക്സൈഡ്, നൈട്രജൻ ഒാക്സൈഡ് എന്നിവയുടെ സാന്നിധ്യമാണ് പ്രധാനമായും കണ്ടെത്തിയത്. പുകവലിക്കാരല്ലാത്തവരിലും ശ്വാസകോശ രോഗങ്ങൾ കൂടുന്നത് ഇതി​െൻറ സൂചനയായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിർമാണങ്ങളും വാഹനങ്ങളുടെ എണ്ണവും വർധിക്കുന്ന വരുംനാളുകളിൽ സ്ഥിതി കൂടുതൽ ആശങ്കജനകമായേക്കാം. - പി.പി. കബീർ--
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.