ഇൻഡിഗോ ജീവനക്കാരൻ യാത്രക്കാരനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്​; ഇത്തരം സംഭവം അനുവദിക്കി​െല്ലന്ന്​ കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇൻഡിഗോ ജീവനക്കാരൻ വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ചതി​െൻറ ദൃശ്യങ്ങൾ പുറത്ത്. ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ കൈകാര്യംചെയ്യുന്ന വിഡിയോ ചൊവ്വാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒക്ടോബർ 15നായിരുന്നു സംഭവം. ചെന്നൈയില്‍നിന്ന് ഡല്‍ഹിയിലെത്തിയ രാജീവ് കത്യാല്‍ എന്ന യാത്രക്കാരനെയാണ് ജീവനക്കാരൻ ജൂബി തോമസ് കൈയേറ്റം െചയ്തത്. അതിനിടെ സംഭവത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഇതുപോലുള്ള മുഷ്ടിയുദ്ധം പരിഷ്കൃതസമൂഹത്തിൽ അനുവദിക്കിെല്ലന്ന് വ്യക്തമാക്കി. സംഭവെത്തക്കുറിച്ച് ഡി.ജി.എസ്.എയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇൻഡിഗോയോടും വ്യോമയാന മന്ത്രാലയം വിശദീകരണം ചോദിച്ചിട്ടുണ്ട്. ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും സംഭവം അന്വേഷിക്കും. വിമാനത്താവളത്തിൽ തർക്കത്തെ തുടർന്ന് കോച്ചിൽ കയറ്റാതെ യാത്രക്കാരനെ ജീവനക്കാരൻ കൈയേറ്റംചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത്തരം പ്രാകൃതസംഭവങ്ങൾ ഇനി സംഭവിക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ജൂബി തോമസിനെ സസ്പെൻഡ് ചെയ്തതായി ഇൻഡിഗോ പ്രസിഡൻറ് ആദിത്യഘോഷ് മന്ത്രിക്ക് നൽകിയ കത്തിൽ പറഞ്ഞു. സംഭവ ദിവസംതന്നെ യാത്രക്കാരനോട് വിമാനക്കമ്പനി മാപ്പുചോദിച്ചു. അതേസമയം, ഗ്രൗണ്ട് സ്റ്റാഫായ ജൂബി തോമസ് അയാളുടെ ജോലി െചയ്യുകയായിരുന്നുവെന്നും ഇൻഡിഗോ ന്യായീകരിച്ചു. എങ്കിലും പരാതിയെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാര​െൻറ പിടിവാശി സുരക്ഷ മുൻനിർത്തി തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം. ആദ്യം ഒച്ചവെച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചത് കത്യാലാണ് -കത്തിൽ പറഞ്ഞു. ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട യാത്രക്കാരനെ ബോര്‍ഡിങ്ങില്‍നിന്ന് ബസിലേക്ക് കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇയാള്‍ തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ദൃശ്യങ്ങൾ പകർത്തിയ ഗ്രൗണ്ട് സ്റ്റാഫ് മോൻറു കർലയെ പുറത്താക്കിയ നടപടിയെയും ഘോഷ് ന്യായീകരിച്ചു. അനിഷ്ട സംഭവം ശ്രദ്ധയിൽപെട്ടിട്ടും മോൻറു കർല അതു തടയുകേയാ സംഭവം റിപ്പോർട്ട് െചയ്യുകയോ ചെയ്തില്ല. വിഡിയോയിൽ കാണുന്ന സഹീവ് ശർമയെന്ന ജീവനക്കാരൻ ബസ് കടന്നു പോകാൻ ഡ്രൈവർക്ക് നിർദേശം നൽകുകയാണ് ചെയ്തത്. തുടർന്ന് കത്യാലും തോമസും തമ്മിലാണ് പിടിവലിയുണ്ടായത്. ആരാണ് ആദ്യം തർക്കം ഉന്നയിച്ചതെന്ന് വിഡിയോയിൽ വ്യക്തമല്ല. ഇരുവരും കൈയേറ്റത്തിലായപ്പോൾ അതു തടയാനാണ് ശർമ ശ്രമിച്ചതെന്നും ഘോഷ് വിശദീകരിച്ചു. യാത്രക്കാരനുണ്ടായ ദുരനുഭവത്തെ വ്യോമയാന സഹമന്ത്രി ജയന്തി സിൻഹയും അപലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.