കൊച്ചി: എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യെൻറ നിയമനം ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറയും സർവകലാശാലയുടെയും വിശദീകരണം തേടി. വി.സിയായി തുടരാൻ ഇദ്ദേഹത്തിന് മതിയായ യോഗ്യതയില്ലെന്നും പുറത്താക്കണമെന്നുമാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ ചാലക്കുടി സ്വദേശി ടി.ആർ. പ്രേംകുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്. മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം സത്യവാങ്മൂലമായി നൽകാനാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. യു.ജി.സി മാർഗനിർദേശ പ്രകാരം സർവകലാശാല സംവിധാനത്തിലോ ഗവേഷണ സൗകര്യമുള്ള സ്ഥാപനങ്ങളിലോ പ്രഫസറായോ തുല്യ തസ്തികയിലോ കുറഞ്ഞത് പത്ത് വർഷത്തെ അധ്യാപന പരിചയമുള്ളവരെ വേണം വി.സിയായി നിയമിക്കാനെന്നാണ് വ്യവസ്ഥ. എന്നാൽ, ഡോ. ബാബു സെബാസ്റ്റ്യൻ സ്വകാര്യ എയ്ഡഡ് കോളജിൽ അസോസിയേറ്റ് പ്രഫസറായി മാത്രം യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളയാളാണെന്നും വി.സിയായി തുടരാൻ അർഹതയില്ലെന്നും ഹരജിയിൽ പറയുന്നു. ഇദ്ദേഹത്തിന് തന്നെക്കാൾ ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവരുമായി ഒൗദ്യോഗികമായി ഇടപെടുേമ്പാൾ ഏറെ പ്രശ്നങ്ങളുണ്ടാകുമെന്നും പൊതുതാൽപര്യ ഹരജിയിൽ പറയുന്നു. ഹരജി പരിഗണിച്ച കോടതി നവംബർ 27ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.