നഗരത്തിൽ മലമ്പാമ്പ്; വനം വകുപ്പ് ചാക്കിലാക്കി

ആലുവ: നഗരത്തിൽ വാട്ടർ അതോറിറ്റി റോഡിൽനിന്ന് പത്ത് അടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. രാത്രി 12ഓടെ സമീപ തിയറ്ററിൽ സെക്കൻഡ് ഷോ കഴിഞ്ഞുവരുന്നവരാണ് മലമ്പാമ്പിനെ കണ്ടത്. പൊലീസിലും ഫയർ ഫോഴ്സിലും വിളിച്ചിട്ട് ആരും എത്തിയില്ല. കോടനാട് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. നാട്ടുകാരിലൊരാൾ വാഹനം സ്‌റ്റാർട്ടാക്കി ഹെഡ് ലൈറ്റ് പാമ്പിനുനേരെ പ്രകാശിപ്പിച്ചുനിന്നു. പുലർച്ച 1.45ഓടെ വനം വകുപ്പ് ജീവനക്കാരൻ സാബുവെത്തി പാമ്പിനെ പിടികൂടിയ ശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്. സമീപം ആലുവ ജലശുദ്ധീകരണശാലയും തൊട്ടുതാഴെ പെരിയാറുമാണ്. പാമ്പ് പെരിയാറിൽനിന്ന് ജലശുദ്ധീകരണശാല വഴി റോഡിലെത്തിയതാകാമെന്ന് കരുതുന്നു. അടുത്തിടെ ആലുവ മേഖലയിൽനിന്ന് നിരവധി മലമ്പാമ്പുകളെ പിടികൂടിയിരുന്നു. എടയപ്പുറത്തുനിന്നുമാത്രം രണ്ടെണ്ണം പിടിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.