സമൂഹത്തെ പുതുക്കിപ്പണിയുന്നതില്‍ നിയമസഭ വഹിച്ച പങ്ക് നിസ്തുലം ^എസ്.ശര്‍മ എം.എല്‍.എ

സമൂഹത്തെ പുതുക്കിപ്പണിയുന്നതില്‍ നിയമസഭ വഹിച്ച പങ്ക് നിസ്തുലം -എസ്.ശര്‍മ എം.എല്‍.എ കൊച്ചി: നവോത്ഥാന നായകര്‍ ആഗ്രഹിച്ചതുപോലെ സമൂഹത്തെ മാറ്റിമറിക്കുന്ന നിയമങ്ങള്‍ കൊണ്ടുവരാന്‍ നിയമസഭക്ക് കഴിഞ്ഞുവെന്ന് എസ്. ശര്‍മ എം.എൽ.എ. സമൂഹത്തെ പുതുക്കിപ്പണിയുന്നതില്‍ നിയമസഭ വഹിച്ച പങ്ക് നിസ്തുലമാണ്. നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ ആഘോഷപരിപാടികള്‍ മഹാരാജാസ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മണ്‍മറഞ്ഞുപോയ 86 മുന്‍നിയമസഭ സാമാജികര്‍ക്ക് പ്രഫ. എം.കെ സാനു സ്മരണാഞ്ജലി അര്‍പ്പിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ നിയമസഭ സാമാജികരായ പി.പി. തങ്കച്ചന്‍, സൈമണ്‍ ബ്രിട്ടോ, എം.എ. ചന്ദ്രശേഖരന്‍, കെ. മുഹമ്മദലി, സി.എം. ദിനേശ്മണി, ബാബു പോള്‍, ഡൊമിനിക് പ്രസേൻറഷന്‍, എം.ജെ. ജേക്കബ്, ജോസ് തെറ്റയില്‍, പി.സി. ജോസഫ്, പി.ജെ. ജോയ്, ലൂഡി ലൂയിസ്, വി.ജെ. പൗലോസ്, പി.രാജു, സാജു പോള്‍, സെബാസ്റ്റ്യന്‍ പോള്‍, എം.പി വർഗീസ്, എ.എം യൂസുഫ്, പ്രഫ. എം.കെ സാനു, എം.വി. മാണി, എ.വി. ഐസക്, പ്രഫ. കെ.വി. തോമസ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. പ്രഫ. കെ.വി. തോമസ് എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, മേയര്‍ സൗമിനി ജെയിന്‍, ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല , നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. നിയമസഭ സെക്രട്ടേറിയറ്റി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.