പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ആലുവ: . ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശേഷമാണ് സംഭവം. കാണാതായയാളുടെ ഷർട്ടി​െൻറ പോക്കറ്റിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ കോട്ടയം പുതുപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ ഗോപിനാഥ​െൻറ മകൻ ഗോപകുമാർ (24) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മണപ്പുറം ഭാഗത്താണ് കുളിക്കാനിറങ്ങിയത്. ഇയാൾക്കൊപ്പം കുളിക്കാനിറങ്ങിയ ആലുവ ചെമ്പറക്കി സ്വദേശി കൃഷ്ണനാണ് രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്നയാളെ കണ്ടുപരിചയം മാത്രമേയുള്ളൂവെന്നാണ് കൃഷ്ണൻ പൊലീസിന് നൽകിയ മൊഴി. നിരവധി കഞ്ചാവ് കേസിൽ പ്രതിയാണ് കൃഷ്ണനെന്നാണ് വിവരം. ഇയാളെ ആലുവ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.