പറവൂർ: റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരത്തിെൻറ ഭാഗമായി പറവൂരിലെ വ്യാപാരികൾ കടയടച്ച് സമരം നടത്തി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും താലൂക്ക് സപ്ലൈ ഓഫിസിനു മുന്നിൽ ധർണയും നടത്തി. നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എം.അബ്്ദുസ്സലാം അധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി.വിശ്വനാഥൻ, എം.പി.ബാബു, എ.യു.അയ്യൂബ്, കെ.എസ്.പൗലോസ് തുടങ്ങിയവർ സംസാരിച്ചു. സർക്കാൻ പ്രഖ്യാപിച്ച വേതനം നടപ്പാക്കുക, കടകൾ കമ്പ്യൂട്ടർവത്കരിക്കുക, ഭക്ഷ്യധാന്യങ്ങൾ കടയിൽ എത്തിച്ച ശേഷം എസ്.എം.എസ് അയക്കുക. വാതിൽപ്പടിയിലെ തൂക്കക്കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.