ആലുവ: മദ്റസകൾ നിർവഹിക്കുന്നത് ചരിത്രപരമായ ദൗത്യമാണെന്ന് അൻവർ സാദത്ത് എം.എൽ.എ. എറണാകുളം മേഖല മജ്ലിസ് ഫെസ്‌റ്റ് ചാലക്കൽ ദാറുസ്സലാം കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത, ഭൗതിക മൂല്യങ്ങൾ സമന്വയിപ്പിച്ച വിദ്യാഭ്യാസത്തിനേ ധാർമികമൂല്യങ്ങൾ ഉൾക്കൊണ്ട തലമുറയെ സൃഷ്ടിക്കാനാവൂ. അത്തരത്തിൽ വളരെ ശ്ലാഘനീയ പ്രവർത്തനങ്ങളാണ് മദ്റസകൾ നിർവഹിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. മാതാപിതാക്കൾക്ക് കൺകുളിർമയേകുന്ന മക്കളെ വാർത്തെടുക്കുക എന്ന വിശുദ്ധ ദൗത്യമാണ് മദ്റസകൾ നിർവഹിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ, വാർഡ് അംഗം കെ.ഇ. ഷാഹിറ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ്, ജമാഅത്തെ ഇസ്‌ലാമി കീഴ്മാട് ഏരിയ പ്രസിഡൻറ് എം.പി. ഫൈസൽ, ദാറുസ്സലാം എൽ.പി സ്കൂൾ മാനേജർ വി.എം. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ ഹൈദരലി മഞ്ഞപ്പെട്ടി സ്വാഗതവും േപ്രാഗ്രാം കൺവീനർ ടി.എം. അബ്‌ദുൽ ജലീൽ മാസ്‌റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.