അങ്കമാലി: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) എറണാകുളം ജില്ല സമ്മേളനം നവംബർ ഏഴ്,എട്ട് തീയതികളിൽ അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ (പ്രവീൺ കുമാർ നഗർ) നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ ആറിന് സ്ഥാപക ജനറൽ സെക്രട്ടറി ശാരംഗപാണിയുടെ വസതിയിൽനിന്നും പതാക എറ്റുവാങ്ങും. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30 ന് അങ്കമാലി സി.ഐ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന പതാക പ്രയാണത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും. സമ്മേളന നഗരിയിൽ സംസ്ഥാന പി.ആർ.ഒ സജീർ ചെങ്ങമനാട് പതാക ഏറ്റുവാങ്ങും. നവംബർ ഏഴിന് രാവിലെ 10 ന് ജില്ല പ്രസിഡൻറ് കെ.എസ്. അശോക് പതാക ഉയർത്തും. സ്കൂൾ ഓഫ് ഫോട്ടോഗ്രഫി ഡയറക്ടർ ടി.ജെ. വർഗീസ് ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ക്ഷേമപദ്ധതി ജനറൽ കൺവീനർ ജോസ് മുണ്ടയ്ക്കൽ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം അങ്കമാലി എം.എൽ.എ റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് കെ.എസ്. അശോക് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡൻറ് എം.ജി. രാജു മുഖ്യ പ്രഭാഷണം നടത്തും. നവംബർ 8 എട്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗിരീഷ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് കെ.എസ്. അശോക് അധ്യക്ഷത വഹിക്കും.സംസ്ഥാന ട്രഷറർ ജോയ് ഗ്രേസ് മുഖ്യപ്രഭാഷണം നടത്തും. നവംബർ ഏഴിന് ജില്ലയിലെ സ്റ്റുഡിയോകൾക്ക് അവധിയായിരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കെ.എസ്. അശോക്, സെക്രട്ടറി ചഞ്ചൽ രാജ്, ട്രഷറർ എൻ.കെ. ജോഷി, പി.ആർ.ഒ ജോജോ പോൾ, സംസ്ഥാന പി.ആർ.ഒ സജീർ ചെങ്ങമനാട്, സ്വാഗത സംഘം വൈസ് ചെയർമാൻ ഷാജോ ആലുക്കൽ, കൺവീനർ റിജോ തുറവൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.