മലേഷ്യൻ നാവികസേന മേധാവി കൊച്ചിയിൽ

മട്ടാഞ്ചേരി: റോയൽ മലേഷ്യൻ നേവി ഈസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ വൈസ് അഡ്മിറൽ ഡാറ്റോ സെയ്ത് സൈനുദ്ദീൻ ബിൻ സെയ്ത് ഉസ്മാൻ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലെത്തി. ദക്ഷിണ നാവിക സേന ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർ.ജെ. നട്കർണിയുമായി മലേഷ്യൻസംഘം നാവിക പരിശീലന സൗകര്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. ഐ.എൻ.എസ് ദ്രോണാചാര്യ ഉൾപ്പെടെ ദക്ഷിണ നാവികസേന പരിശീലന കേന്ദ്രങ്ങൾ മലേഷ്യൻ സംഘം സന്ദർശിച്ചു. 1983ൽ ഐ.എൻ.എസ് ദ്രോണാചാര്യയിൽ വൈസ് അഡ്മിറൽ ഡാറ്റോ സെയ്ത് ഗണ്ണറിയിൽ പരിശീലനം തേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.