കാലടി: കേന്ദ്രമന്ത്രി വീരേന്ദ്ര കുമാര്‍ പാറപ്പുറം സ്‌നേഹജ്യോതി ബോയ്‌സ് ഹോമും കടുങ്ങല്ലൂര്‍ രുക്മിണി സ്മൃതി ട്രസ്റ്റി സന്ദര്‍ശിച്ചു. അന്തേവാസികളായ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചും മധുരം വിതരണം ചെയ്ത ശേഷമാണ് വീരേന്ദ്രകുമാർ മടങ്ങിയത്. സ്‌നേഹജ്യോതി ബോയ്‌സ് ഹോം ഡയറക്ടര്‍ സിസ്റ്റർ ജിസ പയ്യപ്പിള്ളി മന്ത്രിയെ സ്വീകരിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂനിറ്റ്അംഗം കെ.പി. നിഷാന്ത്, ടോമി ആലുങ്കല്‍, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രുക്മിണി സ്മൃതി ട്രസ്റ്റിലെത്തിയ മന്ത്രിയെ ബി.ജെ.പി കളമശ്ശേരി മണ്ഡലം പ്രസിഡൻറ് ഉല്ലാസ് കുമാര്‍, പറവൂര്‍ മണ്ഡലം പ്രസിഡൻറ് ജയകൃഷ്ണന്‍, ട്രസ്റ്റ് സെക്രട്ടറി ശ്രീകല ജനകൃഷ്ണന്‍, മാനേജിങ് ട്രസ്റ്റി വർമ, ട്രഷറര്‍ വത്സല ഭാസ്‌കരന്‍, അംഗങ്ങളായ ശശികല വിനോദ്, പത്മാവതി, പഞ്ചായത്ത് അംഗങ്ങളായ ജയപ്രകാശ്, ഇന്ദിര കുന്നക്കാല, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് ജി. സജീവ്, ട്രസ്റ്റിലെ കുട്ടികളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.