മാല മോഷ്​ടിച്ച്​ കടന്ന യുവാക്കൾ പിടിയിൽ

കൊച്ചി: കലൂർ ജങ്ഷനു സമീപം കാൽനടക്കാരിയുടെ ആറുപവൻ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാക്കൾ പാലക്കാട്ട് പിടിയിൽ. പാലക്കാട് ചാമക്കാട് കോളനി നിവാസികളായ മനോജ് (27), സുരേഷ് (33) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന പ്രതികളെ രണ്ട് യുവാക്കൾ ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ പ്രതികൾ സഞ്ചരിച്ച ബൈക്ക് കലൂർ ജങ്ഷനു സമീപത്തുെവച്ച് മറ്റൊരു കാറിൽ മുട്ടുകയും സുരേഷ് ബൈക്കിൽ നിന്നിറങ്ങി ഓടിരക്ഷപ്പെടുകയും ചെയ്തു. മനോജ് ബൈക്കുമായി കടന്നു. ബൈക്കി​െൻറ നമ്പർ മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ കലൂർ ആസാദ് റോഡിലുള്ള വ്യക്തിയുടെ പേരിലാണതെന്ന് മനസ്സിലായി. ഇയാൾ വർഷങ്ങളായി പാലക്കാട്ടാണെന്ന വിവരം ലഭിച്ച പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. ആസാദ് റോഡിലുള്ള ത​െൻറ വീടുപണിക്കായി പാലക്കാട്ടുനിന്ന് വന്ന യുവാക്കൾക്ക് ബൈക്ക് നൽകിയതായി ഉടമ പറഞ്ഞു. പൊലീസ് ആസാദ് റോഡിലെ വീട്ടിലെത്തിയപ്പോൾ ബൈക്ക് അടുക്കളയിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. പ്രതികൾ പാലക്കാട്ടേക്കു കടന്നെന്ന് മനസ്സിലാക്കി അവിടെയെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് ഒരു വർഷത്തിനിടയിൽ പാലക്കാട്ട് വിവിധ സ്ഥലങ്ങളിൽനിന്ന് മാല പൊട്ടിച്ചതായി സമ്മതിച്ചു. ആദ്യമായാണ് ഇവർ പൊലീസി​െൻറ പിടിയിലാകുന്നത്. നോർത്ത് സി.ഐ കെ.ജെ പീറ്റർ, എസ്.ഐമാരായ വിബിൻദാസ്, ജബ്ബാർ, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ ബോസ്, വിനോദ്കൃഷ്ണ, സുധീർ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച മാലകൾ വിവിധ ജ്വല്ലറികളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.