പുതുവൈപ്പ് നിവാസികളുടെ സമരത്തിന് വി.എസ് എത്തില്ല

കൊച്ചി: ഐ.ഒ.സി സ്ഥാപിക്കുന്ന എല്‍.എന്‍.ജി ടെര്‍മിനലിനെതിരെ പുതുവൈപ്പ് നിവാസികൾ നടത്തുന്ന എല്‍.പി.ജി വിരുദ്ധ സമരത്തിന് പിന്തുണയുമായി വി.എസ്. അച്യുതാനന്ദന്‍ എത്തില്ല. 'ചുവട്‌വൈപ്പിന്‍' എന്ന പേരില്‍ എല്‍.പി.ജി വിരുദ്ധസമിതി തിങ്കളാഴ്ച എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടത്തുന്ന പൊതുസമ്മേളനം വി.എസ് ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയതായിരുന്നു പുതുവൈപ്പ് സമരം. സമരത്തിന് പിന്തുണയുമായി വി.എസ് എത്തുമോ എന്ന ആശങ്ക സി.പി.എമ്മിനുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് എത്തില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഇതോടെ ഗെയിൽ വാതക പൈപ്പ് ലൈനിനെതിരായ സമരത്തിലും പ്രതിരോധത്തിലായ സി.പി.എമ്മിനും സർക്കാറിനും ആശ്വാസമായി. പരിപാടിയിൽ മാറ്റമുണ്ടാവില്ലെന്നും മറ്റൊരു ഉദ്ഘാടകനെ കണ്ടെത്തുമെന്നും സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.