സിവില്‍ സ്‌റ്റേഷന്‍ സമുച്ചയവും 'സുന്ദരി'യായി

കാക്കനാട്: ജില്ല ഭരണകൂടത്തി​െൻറയും ഹരിത കേരളം മിഷ​െൻറയും ആഭിമുഖ്യത്തില്‍ ജില്ലയിലെ എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ വളൻറിയേഴ്‌സി​െൻറയും ഏഴ് എന്‍ജിനീയറിങ് കോളജുകളിലെ ഇരുനൂറോളം വിദ്യാര്‍ഥികളും അന്‍പൊടു കൊച്ചി പ്രവര്‍ത്തകരും ചേര്‍ന്ന് കൂട്ടായ ശുചീകരണ യജ്ഞത്തില്‍ സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിന് പുതുമോടി. ജില്ല ഭരണകൂടവും അന്‍പോട് കൊച്ചിയും ചേര്‍ന്ന് രൂപംനല്‍കിയ 'സുന്ദരി കൊച്ചി' േപ്രാജക്ടി​െൻറ ഭാഗമായാണ് അവധി ദിനത്തില്‍ കലക്ടറേറ്റ് സമുച്ചയം ശുചീകരിച്ച് പൂന്തോട്ടം തയാറാക്കിയത്. ജില്ല കലക്ടര്‍ മുഹമ്മദ് വൈ.സഫീറുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷ​െൻറ നേതൃത്വത്തില്‍ പൂന്തോട്ടമൊരുക്കലും പാര്‍ക്കിങ് വിപുലീകരിക്കുന്നതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കുകയും വളപ്പിലെ കാടുകള്‍ വെട്ടി നീക്കുകയും ആയിരുന്നു പ്രധാന ജോലി. രാവിലെ എട്ടിന് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വൈകീട്ട് മൂന്നുവരെ നീണ്ടു. എസ്.എന്‍.എം.ഐ.എം.ടി മാല്യങ്കര, നെല്ലിമറ്റം എം ബിറ്റ്സ്, പുത്തന്‍കുരിശ് എം മിറ്റ്‌സ്, പെരുമ്പാവൂര്‍ ജയ് ഭാരത്, ഐസാറ്റ് മൂവാറ്റുപുഴ, വാഴക്കുളം വിശ്വജ്യോതി കോളജ് എന്നിടങ്ങളിലെ എന്‍.എസ്.എസ് വളൻറിയര്‍മാരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഹരിതകേരളം മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ സുജിത് കരുണ്‍, അസിസ്റ്റൻറ് കോ-ഓഡിനേറ്റര്‍ സി.കെ. മോഹനന്‍, ടിംപിള്‍ മാഗി, എച്ച്.എസ്. അനില്‍ കുമാര്‍, എൻ.എസ്.എസ് ഫീല്‍ഡ് ഓഫിസര്‍ ബ്ലെസന്‍ പോള്‍, അന്‍പോട് കൊച്ചി കോ-ഓഡിനേറ്റര്‍മാരായ ബിമല്‍, അനൂപ്, എല്‍ദോ, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.