എം.ജി റോഡിലെ വെള്ളക്കെട്ട്​ പരിഹരിക്കാൻ നടപടി തുടങ്ങി; സംയുക്​ത പരിശോധന നടത്തി

കൊച്ചി: മെട്രോ നിർമാണത്തി​െൻറ ബാക്കി പത്രമായി എം.ജി റോഡിൽ പതിവായി രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ കോർപറേഷൻ നടപടി തുടങ്ങി. ഇതിനൊപ്പം വാഹന പാർക്കിങ് പ്രശ്നം പരിഹരിക്കാനുള്ള വഴികളും തേടുന്നുണ്ട്. എം.ജി. േറാഡ് മർച്ചൻറ്സ് അസോസിയേഷ​െൻറ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം അസോസിയേഷ​െൻറ ഭാരവാഹികൾ, കോർപറേഷൻ പൊതു മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ, കെ.എം.ആർ.എല്ലി ​െൻറയും ഡി.എം.ആർ.സിയുടെയും ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘം റോഡി​െൻറ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. കൗൺസിലർ സുധ ദിലീപ്‌, അസോസിയേഷൻ ഭാരവാഹികളായ രാജേഷ്‌ നായര്‍, രാംലാല്‍ പ്രഭു, ഹാഷിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. മെട്രോയുടെ അനുബന്ധമായി കാനകൾ നവീകരിച്ച് റോഡി​െൻറ ഇരുവശങ്ങളും സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് എം.ജി. റോഡിൽ വെള്ളക്കെട്ട് പതിവായത്. ചെറിയ മഴയിൽ പോലും ജലനിരപ്പ് ഉയർന്ന് ഗതാഗതം തന്നെ തടസ്സെപ്പടുന്ന അവസ്ഥയാണ്. കലൂരിനും ദേശാഭിമാനിക്കും ഇടയിലെ റോഡ്, കെ.പി.സി.സി ജങഷൻ, എസ്.ആർ.വി സ്കൂൾ പരിസരം, ജോസ് ജങ്ഷൻ, ഷേണായിസ്, ജയലക്ഷ്മി തുടങ്ങിയ സ്ഥലങ്ങളിലൊക്കെയാണ് കൂടുതൽ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. കാനകൾ പണിതെങ്കിലും ഇതിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നതാണ് പ്രശ്നമായിരിക്കുന്നത്. നിർമാണ വസ്തുക്കളും മാലിന്യവുമാണ് പലയിടത്തും പ്രശ്നമാകുന്നത്. ഹോട്ടൽ മാലിന്യം കാനയിൽ തള്ളുന്നതും കാരണമാകുന്നുവെന്ന് പറയുന്നുണ്ടെങ്കിലും വ്യാപാരികൾ ഇത് നിഷേധിക്കുകയാണ്. ജയലക്ഷ്മിക്ക് സമീപം പാർക്കിങിന് കോർപറേഷൻ വാടകക്ക് വിട്ടുകൊടുത്തിരിക്കുന്ന സ്ഥലം തട്ടു കട നടത്താൻ മറിച്ചുകൊടുക്കുന്നതായി പരാതിയുണ്ട്. ദിവസം 1000 രൂപ വരെയാണ് കടക്കാരിൽനിന്ന് ഇൗടാക്കുന്നത്. തട്ടുകടക്കാരാകെട്ട മാലിന്യം കാനയിലേക്ക് തള്ളുകയാണ്. കാനകളിൽ മാലിന്യം നിറയുേമ്പാൾ മൂടി ഇളക്കി വൃത്തിയാക്കാൻ കഴിയാത്തതാണ് മറ്റൊരു പ്രശ്നം. ഇളക്കി മാറ്റാൻ കഴിയാത്ത രീതിയിൽ വലിയ സ്ലാബുകളാണ് കെ.എം.ആർ.എൽ ഇട്ടിരിക്കുന്നത്. ഇടയിൽ ക്ലീനിങ്ങിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുമില്ല. ഇവക്ക് മുകളിൽ ടൈൽ വിരിക്കുന്നതോടെ ഒരിക്കലും ഇവ ഇളക്കി മാറ്റാൻ കഴിയാത്ത സ്ഥിതിയുമാകും. കനത്ത മഴയിൽ ജലനിരപ്പ് ഉയരാതിരിക്കത്തക്ക രീതിയിൽ വെള്ളമൊഴുകി പോകാൻ അനുബന്ധ കാനകൾക്ക് ശേഷി ഇല്ലാത്തതും പ്രശ്നമാണ്. ഇതിനായി എം.ജി റോഡിൽനിന്ന് ജനറൽ ആശുപത്രി റോഡിലൂടെ പാർക്കുകടന്ന് കായലിലേക്ക് ഒഴുകിയിറങ്ങുന്ന കാന തടസ്സങ്ങൾ നീക്കി നവീകരിക്കുന്നതും പരിശോധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻജിനീയർമാർക്ക് നിർദേശം നൽകിയതായും ഇതി​െൻറ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും കോർപേറഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.