കാൽനടക്കാരിയുടെ സ്വർണമാല ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്തു

ആലുവ: . അമ്പാട്ടുകാവ് എസ്.എൻ.ഡി.പിക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അമ്പാട്ടുകാവ് ചേറാട്ട് പറമ്പിൽ വാടകക്ക് താമസിക്കുന്ന പറവൂർ സ്വദേശിനി രാധാമണിയുടെ (55) നാലര പവൻ മാലയാണ് നഷ്‌ടമായത്‌. രാധാമണിയും അയൽവാസികളായ ഇന്ദിര, സതി എന്നിവരും വ്യയാമത്തിന് ഇറങ്ങിയതായിരുന്നു. ബൈക്കിലെത്തിയവർ പൊടുന്നനെ നിർത്തി മാല കവർന്നശേഷം അമിതവേഗത്തിൽ രക്ഷപ്പെട്ടു. സ്ത്രീകൾ ബഹളം െവച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പിന്നിലിരുന്നത് തല മൊട്ടയടിച്ച ആളാണെന്ന് സ്ത്രീകൾ പറഞ്ഞു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി ടി.വി കാമറയിൽനിന്ന് പ്രതികളുടെ ചിത്രം ശേഖരിക്കാൻ ശ്രമം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.