മജ്‍ലിസ് മദ്​റസ ഫെസ്‌റ്റ് ഇന്ന്

ആലുവ: മധ്യമേഖല മജ്‍ലിസ് മദ്‌റസ ഫെസ്‌റ്റ് ഞായറാഴ്ച ചാലക്കൽ ദാറുസ്സലാം കോംപ്ലക്സിൽ നടക്കും. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ രണ്ടായിരത്തിലധികം പ്രതിഭകളാണ് മത്സരിക്കുന്നത്. എട്ട് വേദിയിൽ 54 ഇനങ്ങളിലാണ് മത്സരം. രാവിലെ 9 .30ന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി കേരള വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറുഖി അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് സമാപന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.എ. മൂസ അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡൻറ് സമ്മാനങ്ങൾ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.