റഹ്മ വെല്‍ഫെയര്‍ അസോസിയേഷന്‍ പൊതുയോഗം

മൂവാറ്റുപുഴ: റഹ്മ വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം എം.എം. ഷമീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എം അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എം.കെ. അനൂപ് മുളവൂര്‍, എം.എം. അനസ്, ടി.കെ. ഫക്രുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: എം.എം. ഷമീര്‍ ഫൈസി, വി.എ. ഷക്കീര്‍, ഒ.എ. മുജീബ് (രക്ഷാ), കെ.എം. അബ്ദുസ്സലാം (പ്രസി), എം.എം. ഷിയാസ്, ടി.കെ. അജിന്‍സ് (‌വൈസ് പ്രസി), എം.എം. അനസ് പേഴക്കാപ്പിള്ളി (ജന. സെക്ര), എം.ഇ. സാഹിര്‍, കെ.എം. നഹീബ് (സെക്ര), എം.കെ. അനൂപ് മുളവൂര്‍ (ട്രഷ). കാർഷിക സെമിനാർ മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം െറസിഡൻറ്സ് അസോസിയേഷ​െൻറയും പേഴക്കാപ്പിള്ളി റൂറല്‍ സഹകരണ ബാങ്കി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ 'കാന്താരിമുളക്' നഗരസഭ ചെയര്‍പേഴ്സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡൻറ് പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. പേഴക്കാപ്പിള്ളി റൂറല്‍ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എച്ച്. സിദ്ദീഖ് പദ്ധതി വിശദീകരിച്ചു. മൂവാറ്റുപുഴ കൃഷി ഓഫിസര്‍ എന്‍.ജി. ജോസഫ് ക്ലാസെടുത്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഉമാമത്ത് സലീം, കൗണ്‍സിലര്‍ പി. പ്രേംചന്ദ് എന്നിവര്‍ സംസാരിച്ചു. െറസിഡൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും സെക്രട്ടറി പി.ആര്‍. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ഗ്രോ ബാഗ്, വിത്ത്, കാന്താരിത്തൈ, ജൈവവളം എന്നിവ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.