കൊച്ചി: പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷെൻറ ഗ്യാസ് സംഭരണി നിർമാണം സംബന്ധിച്ച് സർക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വന്നാൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ച് ചർച്ചചെയ്യണമെന്നാണ് എൽ.ഡി.എഫ് തീരുമാനമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിെൻറ തീരുമാനപ്രകാരമാണ് വിദഗ്ധസമിതി രൂപവത്കരിച്ചത്. റിപ്പോർട്ട് വരുന്നതിനു മുമ്പേ റിപ്പോർട്ട് എന്തായിരിക്കുമെന്ന് തീരുമാനമെടുത്ത് മുന്നോട്ടുപോകുന്നത് ശരിയല്ല. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാതെ ഏതു വിധേനയും പദ്ധതി നടപ്പാക്കിയേ മതിയാവൂ എന്ന് എൽ.ഡി.എഫിന് ശാഠ്യമില്ല. ആശങ്കകൾ പരിഹരിച്ചു മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാവൂ എന്നും രാജീവ് പറഞ്ഞു. റിപ്പോർട്ട് സർവകക്ഷി യോഗത്തിനു മുന്നിൽ അവതരിപ്പിക്കണം. ഐ.ഒ.സി എൽ.പി.ജി. സംഭരണിയുമായി ബന്ധപ്പെട്ട് ഗോശ്രീ ജങ്ഷനിൽ നടന്ന വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു രാജീവ്. എൻ.സി.പി. ജില്ല പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ സി.കെ. മോഹനൻ സ്വാഗതം പറഞ്ഞു. എസ്. ശർമ എം.എൽ.എ, ജനതാദൾ നേതാവ് സാജു ജോർജ്, അംേബ്രാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.