കൊച്ചി: ഡോക്ടർമാരുടെ മരുന്ന് കുറിപ്പടി വ്യാജമായി തയാറാക്കി മെഡിക്കൽ ഷോപ്പുകളിൽനിന്ന് നൈട്രോസെപാം ഗുളികകൾ വാങ്ങി വൻവിലക്ക് വിൽക്കുന്ന സംഘത്തിലൊരാളെ കൊച്ചി ഷാഡോ പൊലീസ് പിടികൂടി. മുളവുകാട് സ്വദേശി അഫ്സലാണ് (26) പിടിയിലായത്. ഇയാളിൽനിന്ന് അറുപതോളം നൈട്രോ സെപാം ഗുളികകൾ കണ്ടെടുത്തു. ജനറൽ ആശുപത്രി സൈക്യാട്രി വിഭാഗത്തിൽനിന്ന് ഒ.പി രജിസ്ട്രേഷൻ ഫോം മറ്റാരുടെയെങ്കിലും പേരിൽ വാങ്ങിയശേഷം അതിൽ മയക്കുമരുന്ന് ഗുളികകളുടെ പേര് എഴുതി ഡോക്ടറുടെ പേരിൽ ഒപ്പിട്ടാണ്, മാനസികരോഗികൾക്ക് നിർേദശിക്കുന്ന ലഹരി ഗുളികകളായ നൈട്രോസൺ, നൈട്രാവിറ്റ് മുതലായവ വാങ്ങിയിരുന്നത്. ഒരു കുറിപ്പടി ഉപയോഗിച്ച് നിരവധി തവണ പല മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഇവർ ഗുളികകൾ വാങ്ങി. പത്ത് ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പ് ആയിരം രൂപയ്ക്കാണ് വിൽക്കുന്നത്. ഇയാളുടെ സംഘത്തിലെ അംഗങ്ങളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായവർക്കായി തിരച്ചിൽ ആരംഭിച്ചതായി ഡി.സി.പി കറുപ്പ് സ്വാമി അറിയിച്ചു. ക്രൈം ഡിറ്റാച്ച്മെൻറ് എ.സി.പി ബിജി ജോർജിെൻറ നേതൃത്വത്തിൽ ഷാഡോ എസ്.ഐ ഹണി കെ. ദാസ്, മുളവുകാട് എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐ നിസാർ, സി.പി.ഒ മാരായ ഹരിമോൻ, അഫ്സൽ, സന്ദീപ്, സാനുമോൻ, വിശാൽ, രാഹുൽ, സുനിൽ, സനോജ്, ഷാജി, ഷാജിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.