ഫോർട്ട്​കൊച്ചി ടൂറിസം മേഖലയിലെ വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിനിടെ സംഘർഷം

കച്ചവടക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം, സി.പി.എം ലോക്കൽ സെക്രട്ടറിയടക്കം രണ്ടുപേര്‍ക്ക് പരിക്ക് മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയിലെ വഴിയോര കച്ചവടക്കാരെ വന്‍ സന്നാഹത്തോടെ കലക്ടറുടെ നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചു. ശനിയാഴ്ച രാവിലെ ആേറാടെയാണ് ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ ഇമ്പ ശേഖറി‍​െൻറ നേതൃത്വത്തിൽ കച്ചവടക്കാരെ ഒഴിപ്പിച്ചത്. കച്ചവടക്കാരുടെ നേതൃത്വത്തില്‍ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും പൊലീസിനെ ഉപയോഗിച്ച് നേരിടുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറിയും വഴിയോര കച്ചവടക്കാരുടെ യൂനിയന്‍ സെക്രട്ടറിയുമായ മുഹമ്മദ് അബ്ബാസ്, കച്ചവടക്കാരനായ ഫോര്‍ട്ട്കൊച്ചി സ്വദേശി ഷബീര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അബ്ബാസി‍​െൻറ വയറ്റില്‍ പൊലീസ് ബൂട്ടിട്ട് ചവിട്ടുകയും തലക്ക് അടിക്കുകയും ചെയ്തു. ഇയാളെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷബീറി‍​െൻറ തലക്ക് ലാത്തികൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റു. തലയില്‍ ആറ് തുന്നലിട്ട ഷബീറിനെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ പൊലീസിന് പരിക്കേറ്റതായി കാണിച്ച് രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിനോയ്, ആദര്‍ശ് എന്നിവെരയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍നിന്നുള്ള സ്റ്റേ ഉത്തരവ് കാണിച്ചിട്ടും പൊളിക്കൽ നടപടി തുടങ്ങിയതാണ് സംഘർഷത്തിന് കാരണമായത്. കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് അബ്ബാസും ഷബീറും ഉത്തരവ് കാണിച്ച് തടഞ്ഞതോടെയാണ് പൊലീസ് ഇവർക്ക് നേരേ തിരിഞ്ഞത്. നഗരസഭ അനുവദിച്ച തിരിച്ചറിയല്‍ കാർഡ് കാണിച്ചിട്ടും അധികാരികൾ സമ്മതിച്ചില്ല. ഒരുമാസം മുമ്പ് കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നടപടി താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ കച്ചവടക്കാരെ ഒഴിപ്പിച്ചത്. യൂനിയൻ നേതാവ് ടി.ബി. മിനി കോടതി രേഖകൾ കാണിച്ചതോടെയാണ് പിന്നീട് കോടതിയുടെ സ്റ്റേ ഉത്തരവുള്ള കടകള്‍ നിര്‍ത്തി ബാക്കിയെല്ലാം ഒഴിപ്പിച്ചത്. മുമ്പും ഒഴിപ്പിക്കല്‍ നടപടിയുണ്ടായിട്ടുണ്ടെങ്കിലും പൊലീസ് അതിക്രമം ഇത് ആദ്യമാണ്. കടകള്‍ പലതും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഒഴിപ്പിക്കല്‍ നടപടി നടന്നതെന്നാണ് ആക്ഷേപം ഉയർന്നു. ഇതിനിടെ ട്രേഡ് യൂനിയന്‍ നേതാവ് ടി.ബി. മിനി ഉള്‍പ്പെടെ അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ വെച്ചതും പ്രതിഷേധത്തിനിടയാക്കി. കൊച്ചി തഹസില്‍ദാര്‍ കെ.എ. ആംബ്രോസ്, അഡീഷനല്‍ തഹസില്‍ദാര്‍ മുഹമ്മദ് സാബിര്‍, മട്ടാഞ്ചേരി അസി. പൊലീസ് കമീഷണര്‍ എസ്‌. വിജയന്‍, ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍ ദൗത്യം. അതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷബീറി​െൻറ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ സഹോദരനായ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തതും പ്രതിഷേധത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.