ആലപ്പുഴ: സർക്കാർ ഭൂമി കൈയേറിയെന്ന റിപ്പോർട്ട് വന്നിട്ടും തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ കുട്ടനാട്ടിലെ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. വെള്ളിയാഴ്ച രാവിലെ നടന്ന മാർച്ച് എ.സി റോഡ് പൂപ്പള്ളി ജങ്ഷനിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഏറെസമയം ഉന്തിലും തള്ളിലും കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ നേരിയ സംഘർഷമുണ്ടായി. രാജിവെക്കുംവരെ ശക്തമായ സമരം തുടരുമെന്ന് മാർച്ച് ഉദ്ഘാടനം െചയ്ത കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ സമീപനം ദുരൂഹമാണ്. സി.പി.െഎ മന്ത്രിമാർ പോലും നീരസം പ്രകടിപ്പിച്ചിട്ടും അദ്ദേഹം മൗനം പാലിക്കുന്നു. ജയരാജെൻറയും ശശീന്ദ്രെൻറയും രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി തോമസ് ചാണ്ടിയോട് മൃദുസമീപനം കാണിക്കുന്നത് പണത്തിെൻറ ബലംകൊണ്ടാണെന്നും ഹസൻ ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.ആര്‍. ജയപ്രകാശ്, മാന്നാര്‍ അബ്ദുൽ ലത്തീഫ്, കെ.പി. ശ്രീകുമാര്‍, ജോണ്‍സണ്‍ എബ്രഹാം, എം. മുരളി, എ.എ. ഷുക്കൂര്‍ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.