25 കിലോ കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ

പള്ളുരുത്തി: കൊച്ചി തുറമുഖത്തെ മാരിടൈം സർവകലാശാലക്ക് സമീപത്തുനിന്ന് 25 കിലോ കഞ്ചാവുമായി രണ്ടു തമിഴ്നാട് സ്വദേശികൾ പിടിയിലായി. ഉസലാംപെട്ടി സ്വദേശികളായ പാണ്ഡ്യൻ (32), പെരിയ കറുപ്പൻ (46) എന്നിവരെയാണ് ഹാർബർ എസ്.ഐ എ. വിനോജി​െൻറ നേതൃത്വത്തിൽ കൂടിയത്. രണ്ട് വലിയ പ്ലാസ്റ്റിക് ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്ഥിരം ഇടപാടുകാർക്കായി കഞ്ചാവ് എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലായത്. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ സമ്മതിച്ചു. തമിഴ്നാട് ലോറിയിൽ കുണ്ടന്നൂർ ജങ്ഷനിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വരവെ ഇടക്കൊച്ചി പുതിയ പാലത്തിന് സമീപം രഹസ്യവിവരത്തെ തുടർന്ന് കാത്തു നിന്നിരുന്ന പൊലീസ് കൂടുക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ച ഇവരെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. പശ്ചിമകൊച്ചി പ്രദേശത്തെ ചില്ലറ ഇടപാടുകാർക്ക് നൽകാനാണ് ഇവരെത്തിയതെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിലും തമിഴ്നാട്ടിൽ നിന്നുള്ള ലോറികളിലും മാറി മാറിയാണ് ഇവർ എത്തിയത്. വസ്ത്രവ്യാപാരികൾ എന്നാണ് ലോറിക്കാരോട് പറഞ്ഞിരുന്നത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.