അമ്പലപ്പുഴ: രണ്ട് റെയിൽവേ ഗേറ്റുകൾ അടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. പുന്നപ്ര ചള്ളിയിലും വിയാനിയിലും ഒരേ സമയമാണ് ഗേറ്റുകൾ അടഞ്ഞത്. വിയാനി ഗേറ്റിൽ തീരദേശ റോഡുപണിക്ക് മെറ്റലുമായി പോയ കൂറ്റൻ ലോറി തട്ടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. തുടർന്ന് ജീവനക്കാരൻ ഗേറ്റ് അടച്ചിട്ടു. ഇതോടെ വിവിധ സ്കൂളുകളിൽനിന്ന് വിദ്യാർഥികളുമായെത്തിയ ബസുകളടക്കം വാഹനയാത്രക്കാർ റോഡിൽ കുരുങ്ങി. ഇതേസമയം അധികം അകലെയല്ലാത്ത ചള്ളിയിൽ ഉരുക്കുകയറിന് കേടുപാട് സംഭവിച്ചതിനെത്തുടർന്ന് റെയിൽവേ ഗേറ്റ് അടച്ചു. പുന്നപ്ര ചാകര കടപ്പുറത്തുനിന്ന് മത്സ്യം കയറ്റിയെത്തിയ നിരവധി വാഹനങ്ങളും മറ്റുയാത്രക്കാരും ദേശീയപാതയിൽ എത്താൻ മാർഗമില്ലാതെ കുഴഞ്ഞു. തീരദേശ റോഡ് നിർമാണത്തിന് പലഭാഗത്തും റോഡ് വെട്ടിപ്പൊളിച്ചതിനാൽ യാത്ര ദുസ്സഹമായി. ചള്ളിയിൽ ഒരാഴ്ച മുമ്പാണ് റോപ് പൊട്ടി മണിക്കൂറുകളോളം ഗേറ്റ് അടഞ്ഞുകിടന്നത്. പുന്നപ്ര വിയാനിയിൽ റെയിൽവേ പൊലീസ് എഫ്.ഐ.ആർ എഴുതിയാൽ മാത്രമാണ് ഗേറ്റ് തുറക്കുക. പുന്നപ്രയിൽ ഏറെ തിരക്കുള്ള രണ്ടുസ്ഥലത്തും ഗേറ്റ് അടഞ്ഞുകിടക്കുന്നത് യാത്രക്കാർക്ക് ഇരട്ടി ദുരിതമാണുണ്ടാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളെ കടന്നൽ കുത്തി, പാമ്പ് കടിച്ചു കറ്റാനം: വള്ളികുന്നത്ത് തൊഴിലുറപ്പ് ജോലിക്കിടെ രണ്ടിടത്ത് കടന്നൽ കുത്തേറ്റും പാമ്പ് കടിയേറ്റും സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്. ഇലിപ്പക്കുളം ചൂനാട് മണക്കാട് തറയിൽ രതിക്കാണ് (32) കടന്നൽ കുത്തേറ്റത്. വള്ളികുന്നം താളീരാടി തുണ്ടുതറയിൽ ശോഭിതയെയാണ് (35) പാമ്പ് കടിച്ചത്. ഇൗരിക്കത്തറ ഭാഗത്ത് വെള്ളിയാഴ്ച രാവിലെ മഴക്കുഴി നിർമാണത്തിനിടെയാണ് കടന്നൽക്കൂട് പൊട്ടിയത്. രതിയുടെ മുഖത്തും ശരീരത്തും കടന്നലുകൾ െപാതിയുകയായിരുന്നു. പഞ്ചായത്ത് അംഗം ജി. രാജീവ്കുമാറിെൻറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയാണ് രതിയെ കടന്നലുകളിൽനിന്ന് മോചിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളിൽ ചിലർക്കും കുത്തേറ്റിട്ടുണ്ട്. രതിയെ ഒാച്ചിറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണഞ്ചാൽ പുഞ്ച കൃഷിക്ക് ഒരുക്കുന്നതിനിടെയാണ് ശോഭിതക്കാണ് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവരെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.