ആലുവ: വിദ്യാരംഗം കലാസാഹിത്യ വേദി സംസ്‌ഥാന തലത്തിൽ നടത്തും. 'ഭാഷയും പ്രാദേശിക ഭേദവും' എന്ന വിഷയത്തിലാണ് പ്രബന്ധാവതരണം. ശനിയാഴ്ച കോട്ടപ്പുറം ജി.എൽ.പി സ്കൂളിൽ നടക്കുന്ന സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാവിലെ 9.30-ന് സാഹിത്യകാരനും ഗാന്ധിയനുമായ ശ്രീമൻ നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. മൂന്ന് ഗ്രൂപ്പുകളായി ഐ.സി.ടി. സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് അവതരണം നടക്കുന്നതെന്ന് കോഒാഡിനേറ്റർ ശശിധരൻ കല്ലേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.