എഴുത്തുകാരുടെ വാക്കുകൾ ഇപ്പോൾ ജനം ഏറ്റെടുക്കുന്നില്ല -ബാലചന്ദ്രൻ ചുള്ളിക്കാട് കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ സാഹിത്യപോഷിണി വായനശാലയുടെ 75ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. കിഴക്കേ കടുങ്ങല്ലൂർ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മൺെചരാതിൽ അക്ഷരദീപം തെളിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരുടെ വാക്കുകൾ ഏറ്റെടുക്കാൻ ജനം തയാറാകാത്ത അവസ്ഥയാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിെൻറ യഥാർത്ഥ പ്രതിപക്ഷം എഴുത്തുകാരാണ്. മതശക്തികളുെടയും മാഫിയസംഘങ്ങളുെടയും ആധിപത്യമാണ് ഇന്ന് സമസ്ത മേഖലയിലും കാണുന്നത് -അദ്ദേഹം പറഞ്ഞു. യോഗത്തിൽ ബാങ്ക് പ്രസിഡൻറ് മനോജ് വാസു അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, കെ. ശശികുമാർ, പ്രഫ.ഇ.എസ്. സതീശൻ, കെ.പി. ദിവാകരൻ നായർ എന്നിവർ സംസാരിച്ചു. രണ്ടുമാസം നീളുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ചർച്ചകൾ, പ്രഭാഷണങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ മൂന്നാംവാരത്തിൽ നടക്കുന്ന സമാപനസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ സാഹിത്യകാരന്മാർ സംബന്ധിക്കും. വായനശാലയുടെ ആദ്യകാല പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.