തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയൽ കാര്‍ഡ്

ആലുവ: നഗരത്തിലെ തെരുവോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ദേശീയ നഗര ഉപജീവന ദൗത്യത്തി​െൻറ ഭാഗമായാണ് കാര്‍ഡ് വിതരണം ചെയ്തത്. തെരുവോര കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാധിയും സംരക്ഷിക്കുന്നതിന് ദേശീയ കച്ചവട നയത്തി​െൻറ ഭാഗമായി നഗരസഭയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. നഗരസഭ ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൻ സി. ഓമന അധ്യക്ഷത വഹിച്ചു. നഗര ഉപജീവന ദൗത്യത്തി​െൻറ ഭാഗമായി തെരുവ് വ്യാപാര മേഖലയുടെ രൂപരേഖ വികസിപ്പിക്കല്‍, തെരുവുകച്ചവട സ്‌ഥലങ്ങളുടെ അടിസ്‌ഥാന സൗകര്യ വികസനം എന്നിവ നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ട്. തെരുവുകച്ചവടക്കാര്‍ക്ക് പരിശീലനവും നൈപുണ്യ വികസനവും സുരക്ഷ പദ്ധതികളും ഒരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.