കലക്ടറേറ്റിലെ ലൈബ്രറിക്ക് ശാപമോക്ഷമായില്ല

കാക്കനാട്: മലയാള ദിനാചരണ വേളയിലും കലക്ടറേറ്റിലെ പൂട്ടിയിട്ട ലൈബ്രറിക്ക് ശാപമോക്ഷമായില്ല. ഭരണഭാഷ വാരാചരണത്തി​െൻറ ഭാഗമായി വിവിധ വകുപ്പുകള്‍ പരിപാടികള്‍ സംഘടിപ്പിച്ചപ്പോഴും ലൈബ്രറി ഫയല്‍ സൂക്ഷിപ്പ് കേന്ദ്രമാക്കിയിരിക്കുകയാണ് അധികൃതര്‍. അഞ്ചുവര്‍ഷം മുമ്പാണ് കലക്ടറേറ്റില്‍ ലൈബ്രറി തുറന്നത്. പി.ഐ. ശൈഖ് പരീത് കലക്ടറായിരിക്കെ തുറന്ന ലൈബ്രറി ഏതാനും മാസം കൃത്യമായി പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ ജീവനക്കാരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു. എന്നാല്‍ ലൈബ്രറിക്ക് ഒരുവർഷത്തെ ആയുസ്സുപോലും ഉണ്ടായില്ല. ഓഫിസുകളില്‍ നിറയുന്ന ഫയല്‍ കൊണ്ടുവന്ന് തള്ളിയതോടെ വായന പ്രേമികള്‍ ലൈബ്രറിയിലേക്ക് തിരിഞ്ഞുനോക്കാതെയായി. ഒട്ടേറെ പുസ്തകങ്ങളും സര്‍വിസ് ലഘുലേഖകളും സൂക്ഷിച്ചിരുന്ന ലൈബ്രറി മുറി ഏറെ താമസിയാതെ ഫയല്‍ സൂക്ഷിപ്പുകേന്ദ്രമായി. വല്ലപ്പോഴും തുറന്നിരുന്ന ലൈബ്രറി പൂര്‍ണമായും അടച്ചിട്ടു. പത്രങ്ങളും ആനുകാലികങ്ങളും ലഭിച്ചിരുന്ന ലൈബ്രറി നിലനിര്‍ത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.