ഹ്രസ്വചലച്ചിത്രങ്ങൾ പുത്തൻ ഉണർവ് നൽകുന്നു -ശ്രീകുമാരൻ തമ്പി കൊച്ചി: ഹ്രസ്വചിത്രങ്ങൾ സമയപരിധിക്കുള്ളിൽ നിന്ന് ആശയസംവാദം നടത്തുന്നത് പുത്തൻ ഉണർവ് നൽകുെന്നന്ന് ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. ചാവറ മൂവി സർക്കിൾ സംഘടിപ്പിച്ച നാലാമത് ചാവറ ഷോർട്ട് ഫിലിം ഫെസ്റ്റിവലിെൻറ അവാർഡ് വിതരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ ചാവറ യുവപ്രതിഭ പുരസ്കാരം 'ടേക്ക് ഓഫ്' ചിത്രത്തിെൻറ സംവിധായകൻ മഹേഷ് നാരായണന് കെ.ജി. ജോർജ് സമ്മാനിച്ചു. ഡോ. സാജു ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. ഫാ. റോബി കണ്ണൻചിറ അവാർഡ് പ്രഖ്യാപനം നടത്തി. പൊതുവിഭാഗത്തിൽ മികച്ച സംവിധായകനായി ഷനൂബ് കരുവത്തും മികച്ച സിനിമയായി 'ലിറ്റിൽ ഹാൻഡ്സ'ും തെരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് വിഭാഗത്തിൽ മികച്ച ചിത്രവും മികച്ച സംവിധായകനുമായി 'ഫ്യൂഗ്' ചിത്രവും സംവിധായകൻ വിവേക് ജോസഫ് വർഗീസും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച താരങ്ങളായി മീനാക്ഷി (വെൻജൻസ് ഓഫ് മീനാക്ഷി), പാർവതി നാരായണി (കടലാസുതോണി), ഗൗരി കൃഷ്ണ (കൈയൊപ്പ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജൂറി അംഗങ്ങളായ ടി. കലാധരൻ, ആൻറണി സോണി എന്നിവർ സംസാരിച്ചു. ചാവറ കൾചറൽ സെൻറർ അസി. ഡയറക്ടർ ഫാ. അനിൽ ഫിലിപ് സ്വാഗതവും ഫെസ്റ്റിവൽ കോഒാഡിനേറ്റർ ജോളി പവേലിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.