കളമശ്ശേരി: ശക്തമായ മിന്നലിൽ തൃക്കാക്കര ക്ഷേത്രത്തിന് സമീപം വീടുകളിൽ പരക്കെ നാശം. ഇലക്ട്രിക്, മോട്ടോർ ഉപകരണങ്ങൾ കത്തിനശിച്ചു. വൈകീട്ട് ആേറാടെ തുടങ്ങിയ മഴക്കിടെയാണ് ശക്തമായ മിന്നൽ ഉണ്ടായത്. 27-ാം വാർഡ് കൗൺസിലർ ബിനി ജിനുവിെൻറ വീട്ടിലെ തെങ്ങിന് തീപിടിച്ചു. ഈ സമയം വിതരണത്തിന് ഇറക്കിവെച്ച ഗ്യാസ് സിലിണ്ടറുകൾ റോഡരികിൽ ഉണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി. ഇവരുടെ വീട്ടിലെ ടി.വിയും മോട്ടോറും നശിച്ചു. സമീപത്തെ വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു. പ്രദേശത്തെ വൈദ്യുതി ലൈനും തകരാറിലായി. സിലിണ്ടറിന് തീ പിടിച്ചു കളമശ്ശേരി: കൂനംതൈ തോപ്പിൽ വീട്ടിൽ ജമീല അലിയാരുടെ കെട്ടിടത്തിൽ പാചകവാതക സിലിണ്ടറിന് തീ പിടിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ താമസിക്കുന്ന മുറിയിലാണ് തീ പിടിത്തമുണ്ടായത്. ഫയർഫോഴ്‌സെത്തി അണച്ചു. സിലിണ്ടറുമായി പ്രകടനം കാക്കനാട്: പാചകവാതക വില കുത്തനെ വർധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തൃക്കാക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലി സിലിണ്ടറുമായി പ്രതിഷേധ പ്രകടനം നടത്തി. തൃക്കാക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ചെമ്പുമുക്ക്, കാക്കനാട് ഭാഗങ്ങളില്‍നിന്ന് ആരംഭിച്ച പ്രകടനം എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ സമാപിച്ചു. പ്രതിഷേധ സമ്മേളനം സേവ്യര്‍ തായങ്കേരി ഉദ്ഘാടനം ചെയ്തു. എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.