ഗെയിൽ സമരം: 33 പേർ റിമാൻഡിൽ കോഴിക്കോട്: ഗെയിൽ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയുണ്ടായ സംഭവങ്ങളിൽ 33 പേർ റിമാൻഡിൽ. മുക്കം പൊലീസ് അറസ്റ്റുചെയ്ത 21 പേരെയും അരീേക്കാട് സ്റ്റേഷനിലെത്തിച്ചിരുന്ന 14ൽ 12 പേരെയുമാണ് റിമാൻഡ് ചെയ്തത്. രണ്ടുപേരെ പ്രായപൂർത്തിയാകാത്തതിനാൽ താക്കീതുനൽകി വിട്ടയച്ചു. പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചു, ഗെയിലിെൻറയും പൊലീസിെൻറയും വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും തകർത്തു, പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇൗ സംഭവങ്ങളിൽ കണ്ടാലറിയാവുന്ന 800ഒാളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിനിടെ, സമരം സംഘർഷത്തിൽ കലാശിച്ചത് തീവ്രവാദസ്വഭാവമുള്ള സംഘടനകളിലെ ചിലരുടെ ഇടപെടലിെനതുടർന്നാണെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സമാധാനപരമായ സമരത്തിൽ ഇക്കൂട്ടർ നുഴഞ്ഞുകയറിയതാണ് പ്രശ്നം സങ്കീർണമാക്കിയത്. സാധാരണരീതിയിൽ എരഞ്ഞിമാവിൽ സമരം നടക്കുന്നതിനിടെ ഗെയിലിെൻറ വാഹനത്തിനുനേരെ ചിലർ കല്ലെറിയുകയായിരുന്നു. പൊലീസ് സംശയിക്കുന്ന തീവ്രവാദസ്വഭാവമുള്ള സംഘടനകൾ ഏതൊക്കെയെന്ന ചോദ്യത്തിന് അത് അേന്വഷിക്കുകയാണ് എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.