കൊച്ചി: ലൊക്കേഷനുകളിൽ വിൽപനക്കായെത്തിച്ച . നഗരത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന സീരിയൽ ഷൂട്ടിങ് ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഷാഡോ പൊലീസ് രണ്ടാഴ്ചയോളമായി നടത്തിയ നിരീക്ഷണെത്തത്തുടർന്നാണ് ഇവർ പിടിയിലായത്. വയനാട് കൽപറ്റ സ്വദേശികളായ ഇജാസ് (29), നൗഷീർ (26), ചേർത്തല അരീപ്പറമ്പ് സ്വദേശി അനസ് (25) എന്നിവരാണ് കണ്ടെയ്നർ റോഡിൽവെച്ച് ഷാഡോ പൊലീസിെൻറ വലയിലായത്. ഒറീസയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് മൂന്നുപേരും. പൊലീസ് സാന്നിധ്യം കുറവായ ആന്ധ്ര, ഒഡിഷ അതിർത്തിയിലെ മട്ടികോണ, ലക്ഷ്മിപൂർ, കണ്ടേശു തുടങ്ങിയ വനപ്രദേശ ഗ്രാമങ്ങളിൽ മാവോയിസ്റ്റ് പിന്തുണയോടെ കൃഷി ചെയ്യുന്ന കഞ്ചാവ് കൃഷിക്കാരിൽനിന്ന് നേരിട്ടാണ് ഇവർ ശേഖരിച്ചിരുന്നത്. ബസ് മാർഗം വിശാഖപട്ടണത്ത് എത്തിച്ചശേഷം പൊലീസ് ചെക്കിങ് ഒഴിവാക്കാൻ അവിടെനിന്ന് കേരളത്തിലേക്കുള്ള കാർ െട്രയ്ലറുകളിലാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്. മൂന്നു മാസത്തിനിടയിൽ ഇത്തരത്തിൽ ഏഴ് തവണ ഹഷീഷും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കൾ നഗരത്തിലേക്ക് എത്തിച്ചതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കിലോക്ക് 4000 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് 20,000 രൂപക്കാണ് ഇവർ ഷൂട്ടിങ് ലൊക്കേഷനുകളിൽ വിറ്റിരുന്നത്. പ്രതികളിൽ ഒരാളായ അനസ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം നടത്തുന്ന കാറ്ററിങ് സ്ഥാപനത്തിെൻറ മറവിലാണ് െലാക്കേഷനുകളിൽ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവർക്ക് കഞ്ചാവ് നൽകുന്ന റയഗഡയിലുള്ള സ്ത്രീയുടെയും ഇവരുമായി ബന്ധപ്പെട്ട സിനിമ-സീരിയൽ ഷൂട്ടിങ് രംഗത്തുള്ളവരുടെയും വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കറുപ്പസ്വാമി അറിയിച്ചു. ക്രൈം ഡിറ്റാച്ച്മെൻറ് എ.സി.പി ബിജി ജോർജിെൻറ നേതൃത്വത്തിൽ ഷാഡോ എസ്.െഎ ഹണി കെ. ദാസ്, മുളവുകാട് എസ്.െഎ ശ്യാംകുമാർ, എ.എസ്.െഎ നിസാർ, സി.പി.ഒമാരായ ഹരിമോൻ, അഫ്സൽ, വിനോദ്, ജയരാജ്, സാനുമോൾ, വിശാൽ, സന്ദീപ്, യൂസഫ്, ഷാജിമോൻ, രാഹുൽ, രഞ്ജിത്ത്, സനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.