കൊച്ചി: ഫീഡർ ബസുകളും ജലമെട്രോയും ഒാേട്ടാകളും സംയോജിപ്പിച്ച് മികച്ച പൊതുഗതാഗത സംവിധാനം ഒരുക്കിയതിന് . കേന്ദ്ര നഗരവികസന മന്ത്രാലയമാണ് മികച്ച അനുബന്ധ ഗതാഗതശൃംഖലക്ക് ദേശീയതലത്തിൽ പുരസ്കാരം ഏർപ്പെടുത്തിയത്. 45 നഗരങ്ങളെ പിന്തള്ളിയാണ് കൊച്ചി മെട്രോയുടെ ഗതാഗത മാതൃക ഒന്നാം സ്ഥാനത്തെത്തിയത്. കൊച്ചിയിലെ സംയോജിത യാത്രസൗകര്യം രാജ്യത്തെ മറ്റുനഗരങ്ങൾക്ക് മാതൃകയാണെന്ന് നഗരവികസന മുൻ സെക്രട്ടറി ഡോ. എം. രാമചന്ദ്രൻ അധ്യക്ഷനായ പുരസ്കാര നിർണയസമിതി വിലയിരുത്തി. ഇൗ മാസം ആറിന് ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.