സൈബര്‍ സെക്യൂരിറ്റി ലാബ് പ്രവര്‍ത്തനം തുടങ്ങി

കൂത്താട്ടുകുളം: സംസ്ഥാന സര്‍ക്കാറി​െൻറ ഉടമസ്ഥതയില്‍ കാക്കൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ഐ.ടി പാര്‍ക്കായ ടെക്‌നോ ലോഡ്ജില്‍ . സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് പരിശീലനം നല്‍കുന്ന കോഴ്സുകളും ആരംഭിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഒ.എന്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. വെബ്‌സൈറ്റി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം കെ.എന്‍. സുഗതന്‍ നിര്‍വഹിച്ചു. എം.ജെ. ജേക്കബ്, സാജു ജോൺ, ജിസി ജോണി, ടെക്നോ ലോഡ്ജ് ചെയർമാൻ ബൈജു നെടുങ്കേരി, അജി എബ്രഹാം, ബീമോള്‍ ശങ്കർ, അഞ്ജു അനില്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.