എം.ജിയിൽ ഓൺലൈൻ പണമൊടുക്കൽ വിജയകരം

കോട്ടയം: എം.ജി സർവകലാശാലയിൽ വിവിധ സേവനങ്ങൾക്കുള്ള ഫീസ് ഓടുക്കുന്നതിന് കേരളപ്പിറവി ദിനത്തിൽ തുടക്കംകുറിച്ച ഓൺലൈൻ പേമ​െൻറ് സംവിധാനം വിജയകരം. എം.ജിയുടെ ഓൺലൈൻ പേമ​െൻറ് സംവിധാനത്തിലെ ആദ്യ പേമ​െൻറ് ഈന്നുക്കൽ പുത്തൻവട്ടപ്പിള്ളിൽ ദിവ്യ തോമസാണ് നടത്തിയത്. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റിനായുള്ള ഫീസാണ് ദിവ്യ ഓൺലൈനായി ഒടുക്കിയത്. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത 250ൽ പരം കോളജുകൾക്കും ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും ഓൺലൈൻ ഫീസ് സൗകര്യം നേട്ടമാകും. ഓൺലൈൻ പേമ​െൻറ് ഗേറ്റ്വേയിൽ ഡെബിറ്റ്/ െക്രഡിറ്റ് കാർഡുകൾ മുഖേനയും ഇൻറർനെറ്റ് ബാങ്കിങ് വഴിയും ഫീസ് ഒടുക്കാനുള്ള സൗകര്യം ലഭ്യമാണ്. സർവകലാശാലയിൽനിന്ന് ലഭ്യമാകേണ്ട ഓരോ സേവനത്തിനും ഒടുക്കേണ്ട ഫീസുകളെ സംബന്ധിച്ച വിശദ വിവരങ്ങൾ www.epay.mgu.ac.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇനി സർവകലാശാല കാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല. എസ്.ബി.ഐയുടെ ശാഖകൾ, ജനസേവന കേന്ദ്രം എന്നിവ വഴിയും ഫീസ് സ്വീകരിക്കില്ല. സർവകലാശാല പോസ്റ്റ് ഓഫിസ് വഴിയും എസ്.ബി.ഐ ഇ-പേമ​െൻറ് സംവിധാനം വഴിയും ഫീസ് സ്വീകരിക്കാനുള്ള സൗകര്യവും താമസംവിന ഏർപ്പെടുത്തും. എം.ജിയിൽ സർട്ടിഫിക്കറ്റുകളും ഇനി ഓൺലൈനാകും കോട്ടയം: എം.ജി സർവകലാശാലയിൽ സർട്ടിഫിക്കറ്റുകളും ഇനിമുതൽ ഓൺലൈനായി നൽകും. ഇതി​െൻറ ആദ്യഘട്ടമെന്നനിലയിൽ എലിജിബിലിറ്റി/ ഇക്വലൻസി സർട്ടിഫിക്കറ്റുകൾ നവംബർ ഒന്നുമുതൽ ഓൺലൈനായി നൽകിത്തുടങ്ങി. ഇതിനായി അപേക്ഷകൻ സർവകലാശാല വെബ്സൈറ്റിലൂടെ അപേക്ഷിക്കേണ്ടതും ഓൺലൈനായി അപേക്ഷ ഫീസ് ഒടുക്കേണ്ടതുമാണ്. തുടർന്ന് സർട്ടിഫിക്കറ്റ് തയാറാക്കുന്ന ഒാരോ തലത്തിലും ആയതുസംബന്ധിച്ച എസ്.എം.എസ് അപേക്ഷകന് ലഭിക്കും. തുടർന്ന് സർട്ടിഫിക്കറ്റ് ഇ-മെയിലായി അപേക്ഷകന് ലഭ്യമാക്കും. ഇതോടെ, സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി സേവനങ്ങൾക്കായുള്ള ഏകജാലക സംവിധാനം സർവകലാശാല ഒരുക്കും. ഈക്വലൻസി/ എലിജിബിലിറ്റി സർട്ടിഫിക്കറ്റുകൾക്കു പുറമെ മറ്റ് സർട്ടിഫിക്കറ്റുകളും ഓൺലൈനായി വിതരണം ചെയ്യാനുള്ള സൗകര്യം ഘട്ടംഘട്ടമായി സർവകലാശാല ഒരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.