പിറവം: മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടമാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് കാനം രാജേന്ദ്രൻ. ജനജാഗ്രത ജാഥക്ക് പിറവത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥയുടെ ജില്ലയിലെ ആദ്യ പര്യടനകേന്ദ്രമായിരുന്നു പിറവം. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, സി.പി.െഎ ജില്ല സെക്രട്ടറി പി. രാജു, ജനതാദൾ ജില്ല പ്രസിഡൻറ് സാബു ജോർജ്, കെ. ചന്ദ്രശേഖരൻ, ഗോപി കോട്ടമുറിക്കൽ, എം.ജെ. ജേക്കബ്, ഷാജു സാബു കാർത്തികേയൻ, പി.എം. മാത്യു, വേണുഗോപാൽ എന്നിവർ സംസാരിച്ചു. സി.എൻ. സദാമണി, ഒ.എൻ. വിജയൻ, സോജൻ ജോർജ്, കെ.പി. സലീം, എം.എം. ജോർജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.