കേരളപ്പിറവി വാരാഘോഷം

കടുങ്ങല്ലൂർ: പടിഞ്ഞാേറ കടുങ്ങല്ലൂര്‍ മംഗളോദയം ലൈബ്രറി വയോജന വേദിയുടെ ആഭിമുഖൃത്തില്‍ കേരളപ്പിറവി വാരാഘോഷങ്ങള്‍ ആരംഭിച്ചു. സാഹിത്യകാരൻ ശ്രീമന്‍ നാരായണന്‍ വിഭാവനം ചെയ്ത 'എ​െൻറ ഗ്രാമം ഗാന്ധിജിയിലുടെ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്ന വൃക്ഷയഞ്ജത്തി​െൻറ ഭാഗമായി അഞ്ഞൂറോളം വൃക്ഷത്തൈകള്‍ പടിഞ്ഞാേറ കടുങ്ങല്ലൂരിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും ലൈബ്രറിയുടെ ആഭിമുഖൃത്തില്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. കേരളപ്പിറവിയുടെ 61ാം വാര്‍ഷികത്തി​െൻറ സ്മരണാര്‍ത്ഥം 61 വയസ്സ് പൂര്‍ത്തീകരിച്ച വയോജനങ്ങളുടെ വസതികളിലാണ് പദ്ധതി പ്രകാരമുള്ള വൃക്ഷത്തൈകള്‍ മുന്‍ഗണനയോടെ നടുന്നത്. പടിഞ്ഞാേറ കടുങ്ങല്ലൂര്‍ പ്ലാവിന്‍ചുവട് കറുത്തമശ്ശേരി ഇല്ലത്ത് നീലകണ്ഠന്‍ ഇളയതി​െൻറ വസതിയില്‍ ശ്രീമന്‍ നാരായണന്‍ മാവിന്‍തൈ നട്ട് വാരാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് സുരേഷ് മുട്ടത്തില്‍, സെക്രട്ടറി പി.എസ്. രാധാകൃഷ്ണന്‍, വയോജനവേദി പ്രസിഡൻറ് എസ്.എന്‍ പിള്ള, സെക്രട്ടറി എം.എസ്. ഷണ്‍മുഖന്‍, ജോ.സെക്രട്ടറി രാജന്‍ മംഗലത്ത്, കീര്‍ത്തി ദിവാകരന്‍, ഇന്ദിര കുന്നക്കാല, േജ്യാതി ഗോപകുമാര്‍, ഗീത സലിംകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗൃഹസന്ദര്‍ശനം നടത്തി ലൈബ്രറി അംഗത്വവിതരണവും മാവ്, പ്ലാവ് തൈകള്‍ നടീലും വിതരണവും നടത്തി. ആഘോഷ പരിപാടികള്‍ എഴിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.